

സ്പെയ്നിനെതിരെ ഫൈനലിലേറ്റ തോൽവിക്ക് പിന്നാലെ നിയന്ത്രണം വിട്ട് സ്പാനിഷ് താരം ഗാവിയെ കയ്യേറ്റം ചെയ്ത് ലിയാൻഡ്രോ പരേഡസ്. ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് പരേഡസ് സ്പാനിഷ് താരം ഗാവിയെയും എറിക് ഗാർഷ്യയെയും കയ്യേറ്റം ചെയ്തു.
പരിശീലകൻ ലയണൽ സ്കലോണി ഇടപെടാൻ എത്തിയെങ്കിലും ഗാവിയെ ബലപ്രയോഗത്തിലൂടെ നിലത്തേക്ക് തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരേഡസിന്റെ പ്രവൃത്തിക്കെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നുവരുന്നത്.
2010 ൽ നെതർലാൻഡ്സിനെ തകർത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്‌പെയിൻ അർജന്റീനയ്‌ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചുകളിച്ച സ്‌പെയിൻ തന്നെയായിരുന്നു കളിയുലടനീളം പൊസഷൻ സൂക്ഷിച്ചിരുന്നത്.
ആദ്യ പകുതിയിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗ്ഗറ്റ് പോലും നേടാൻ കഴിയാതിരുന്ന അർജന്റീനയ്ക്ക് രണ്ടാം പകുതിയിലും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
content highlights: