'ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ ടീമിനെ മറികടക്കാൻ മെസിക്കും സംഘത്തിനും കഴിയില്ല'; റൊണാൾഡോ നസാരിയോ

ആരാകും ലോകരാജാക്കന്മാരെന്ന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം

'ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ ടീമിനെ മറികടക്കാൻ മെസിക്കും സംഘത്തിനും കഴിയില്ല'; റൊണാൾഡോ നസാരിയോ
dot image

സ്പെയിൻ - അർജന്റീന കലാശപ്പോരാട്ടത്തിനായി മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആരാകും ലോകരാജാക്കന്മാരെന്ന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. എന്നാൽ, ആരാകും 2026 ഫിഫ ലോകകപ്പിലെ ജേതാവ് എന്ന് പ്രവചിച്ചിരിക്കുകയാണ് ബ്രസീലിന്റെ സൂപ്പർ താരം റൊണാൾഡോ നസാരിയോ. അർജന്റീന എന്ന കടമ്പ മറികടന്ന് സ്പെയിൻ അനായാസമായി കിരീടം നേടുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.

'ലോകകപ്പ് ഫൈനലിൽ ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ ടീമിനെ മറികടക്കാനുള്ള കരുത്ത് മെസിക്കും കൂട്ടർക്കും ഇല്ല. മത്സരത്തിൽ സ്പെയിൻ ലീഡെടുത്താൽ അർജന്റീനയ്ക്ക് ഒരു തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും. പന്ത് കൈവശം വച്ച് കളിക്കുക എന്നത് സ്പെയിനിന്റെ കരുത്ത് തന്നെയാണ്. ആ കാര്യത്തിൽ അവർ അപകടകാരികളാണ്.', റൊണാൾഡോ വ്യക്തമാക്കി. ഇഎസ്‌പിഎൻ ബ്രസീലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ടൂർണമെന്റിൽ ആകെ ഒരൊറ്റ ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയിട്ടുള്ളത്. അതേസമയം ഏഴ് ഗോളുകളാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. തുടർച്ചയായ രണ്ടാം കിരീടവും ലോകകപ്പിലെ നാലാം കിരീടത്തിനുമായാണ് അർജന്റീന തയ്യാറെടുക്കുന്നത്. എന്നാൽ, 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് സ്പെയിനിന്റെ വരവ്. 2010 ൽ നേടിയ ഒരൊറ്റ ഗോൾ മാത്രമാണ് സ്പെയിനിന്റെ ഷെൽഫിൽ ഉള്ളത്. ആ ഗോൾ നേട്ടം രണ്ടായി ഉയർത്തുക എന്നത് തന്നെയായിരുന്നു ചെമ്പടയുടെ ലക്ഷ്യം.

Content highlight: Ronaldo Nazario predicts-spain will beat Argentina World Cup-final

dot image
To advertise here,contact us
dot image