'ലയണൽ മെസിയെ പൂട്ടുക എന്നത് അസാധ്യമാണ്’; സ്പെയിനിന് മുന്നറിയിപ്പുമായി ഇനിയേസ്റ്റ

കൂടാതെ, ഗോൾഡൻ ബൂട്ട് റേസിൽ രണ്ടാമതുള്ള മെസിയ്ക്ക് എട്ട് ഗോളുകളും നാല് അസിസ്റ്റുമാണ് ഉള്ളത്

'ലയണൽ മെസിയെ പൂട്ടുക എന്നത് അസാധ്യമാണ്’; സ്പെയിനിന് മുന്നറിയിപ്പുമായി ഇനിയേസ്റ്റ
dot image

ഫിഫ ലോകകപ്പ് കലാശപ്പോരിനായി ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മത്സരത്തിന് തൊട്ടുമുൻപായി സ്പെയിനിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സ്പാനിഷ് ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റ. മെസിയെ പൂട്ടുന്നതിനേക്കാൾ സ്പെയിൻ സ്വന്തം രീതിയിൽ കളിക്കണമെന്നുമാണ് ഇനിയേസ്റ്റയുടെ മുന്നറിയിപ്പ്.

'മത്സരത്തിൽ ലയണൽ മെസിയെ പൂട്ടുക എന്നത് അസാധ്യമാണ്. അതുകൊണ്ട് തന്നെ മെസിയെ പൂട്ടുന്നതിനേക്കാൾ സ്പെയിൻ അവരുടെ കളിശൈലിയിൽ പോരാടുന്നതിലാണ് കാര്യം. അതിലൂടെ അർജന്റീനയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കണം. പരമാവധി അവസരങ്ങൾ സൃഷ്ടിക്കുകയും ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി ഫിനിഷ് ചെയ്യുകയും വേണം. മെസിയുടെ ഓരോ മത്സരത്തിലെയും പ്രകടനം കാണുമ്പോൾ അദ്ദേഹത്തെ നമ്മുടെ തൊപ്പി ഊറി ആദരിക്കേണ്ടതുണ്ട്', ഇനിയേസ്റ്റ വ്യക്തമാക്കി.

ലോകകപ്പ് കലാശപ്പോരിന് തയ്യാറെടുക്കുന്ന മെസി ഗോൾഡൻ ബൂട്ട് റേസിലും രണ്ടാമതുണ്ട്. സ്പെയിനിനെതിരെയാണ് അർജന്റീനയുടെ കലാസപ്പോര്. അർധരാത്രി 12:30 നാണ് മത്സരത്തിന് കിക്കോഫായാകുന്നത്. കൂടാതെ, ഗോൾഡൻ ബൂട്ട് റേസിൽ രണ്ടാമതുള്ള മെസിയ്ക്ക് എട്ട് ഗോളുകളും നാല് അസിസ്റ്റുമാണ് ഉള്ളത്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയ്ക്ക് പത്ത് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഉള്ളത്.

Content highlight: Andres Iniesta warns Spain impossible to stop Lionel Messi World Cup final

dot image
To advertise here,contact us
dot image