ട്രെയിനില്‍ നിന്ന് ഭക്ഷണം വാങ്ങാറുണ്ടോ? ഗുണനിലവാരം പരിശോധിക്കാന്‍ മാര്‍ഗമുണ്ട്

ഭക്ഷണത്തിന്റെ ഗുണനിലവാരം എപ്പോഴും റെയില്‍വേ യാത്രക്കാര്‍ക്ക് ആശങ്കാജനകമായ കാര്യമാണ്

ട്രെയിനില്‍ നിന്ന് ഭക്ഷണം വാങ്ങാറുണ്ടോ? ഗുണനിലവാരം പരിശോധിക്കാന്‍ മാര്‍ഗമുണ്ട്
dot image

ദീര്‍ഘദൂരയാത്രകള്‍ക്കും മറ്റും ട്രെയിനിനെ ആശ്രയിക്കുന്നവര്‍ പലപ്പോഴും ഭക്ഷണത്തിനായി ട്രെയിനില്‍നിന്ന് ലഭിക്കുന്ന ഭക്ഷണ പായ്ക്കറ്റുകളെ ആശ്രയിക്കാറുണ്ട്. എങ്കിലും യാത്രക്കാരെ സംബന്ധിച്ച് ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം എപ്പോഴും ആശങ്കാജനകമായ കാര്യമാണ്. ലഭിക്കുന്ന ഭക്ഷണം പഴകിയതാണോ, ഗുണനിലവാരമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒരു കാര്യം നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്.

ട്രെയിനുകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണ പായ്ക്കറ്റുകളില്‍ ഒരു QR കോഡ് ലേബല്‍ ചെയ്തിരിക്കും. ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ ഭക്ഷണ പാക്കേജിംഗ് തീയതി, പാചക സമയം, മറ്റ് പ്രധാന വിവരങ്ങള്‍ എന്നിവ വളരെ വേഗംതന്നെ അറിയാന്‍ സാധിക്കും. പഴകിയ ഭക്ഷണം വേഗത്തില്‍ കണ്ടെത്താനും യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ മാര്‍ഗ്ഗം സഹായിക്കും.

food from train

ട്രെയിനിലെ ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും നിലനിര്‍ത്തുന്നതിന് ഭക്ഷ്യ സുരക്ഷാ സൂപ്പര്‍വൈസര്‍മാരുണ്ടാവും. ബേസ് കിച്ചണിലെ ഓരോ പാക്കേജിന്റെയും ഗുണനിലവാരവും ശുചിത്വവും ഈ സൂപ്പര്‍വൈസര്‍മാരായിരിക്കും നിരീക്ഷിക്കുക. കൂടാതെ ഓണ്‍ ബോര്‍ഡ് ജീവനക്കാരുടെയും വെണ്ടര്‍മാരുടെയും പ്രവര്‍ത്തനവും ഈ സൂപ്പര്‍വൈസര്‍മാര്‍ നിരീക്ഷിക്കും.

എല്ലാ അംഗീകൃത വെണ്ടര്‍മാരും അവരുടെ പേര് അടങ്ങിയ ക്യൂആര്‍ കോഡ് ഉള്ള ഐഡി കാര്‍ഡുകള്‍ കൈവശം വയ്‌ക്കേണ്ടതുണ്ട്. ഇത് എന്തെങ്കിലും ക്രമക്കേടുകളുണ്ടെങ്കില്‍ ഉടനടി തിരിച്ചറിയാന്‍ സഹായിക്കും. വെണ്ടറേയും ഭക്ഷണത്തെയും കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും യാത്രക്കാര്‍ക്ക് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ലഭിക്കും. വെണ്ടറുടെ പേര്, ആധാര്‍ നമ്പര്‍,മെഡിക്കല്‍ ഫിറ്റ്‌നെസ്, പോലീസ് വേരിഫിക്കേഷന്‍ എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ലഭിക്കും.

food from train

ഭക്ഷണ പായ്ക്കറ്റുകളില്‍ ക്യൂആര്‍ കോഡ് എന്നാണ് നിര്‍മ്മിച്ചതെന്ന തീയതിയും ഏത് കിച്ചണ്‍ ആണെന്നും വെളിപ്പെടുത്തിയിട്ടുണ്ടാവും. കേടായതോ പഴകിയതോ ആയ ഭക്ഷണ വിതരണം തടയുന്നതിനും യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല IRCTC പുതിയ Modern Kitchens ഉം അവതരിപ്പിക്കുന്നുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടവും നിരീക്ഷിക്കാനായി ഈ അടുക്കളകളില്‍ സിസിടിവി ക്യാമറകളും ഉണ്ടാവും.

Content Highlights :Those who rely on trains for long-distance journeys often depend on the food packets provided on board for their meals.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image