

ഗോൾഡൻ ബൂട്ട് റേസിൽ ആവേശം അവസാന മിനിറ്റ് വരെ നീളുമെന്ന് ഉറപ്പ്. ഇന്ന് പുലർച്ചെ നടന്ന ലൂസേഴ്‌സ് ഫൈനൽ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ ഗോൾവേട്ടയിൽ ലയണൽ മെസിയെ മറികടന്ന് എംബാപ്പെ മുന്നിലെത്തി. മെസിയെക്കാൾ രണ്ട് ഗോളിന്റെ ലീഡാണ് ഇപ്പോൾ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയ്ക്ക് ഉള്ളത്. പത്ത് ഗോളുകളും നാല് അസിസ്റ്റുമാണ് പട്ടികയിൽ ഒന്നാമതുള്ള എംബാപ്പെയുടെ ഈ ലോകകപ്പിലെ സമ്പാദ്യം.
ഗോൾഡൻ ബൂട്ട് റേസിൽ രണ്ടാമതുള്ള അർജന്റീനയുടെ ലയണൽ മെസിക്ക് എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് ഉള്ളത്. ഫൈനൽ പോരാട്ടത്തിലെ മെസിയുടെ നേട്ടങ്ങൾ കൂടി നോക്കിയാൽ മാത്രമേ ആരാകും ഗോൾഡൻ ബൂട്ടിൽ മുത്തമിയിടുക എന്ന് വ്യക്തമാവുകയുള്ളു. അതുകൊണ്ട് തന്നെ കലാശപോരാട്ടത്തിന്റെ അവസാന നിമിഷം വരെ ഗോൾഡൻ ബൂട്ട് ജേതാവിനായുള്ള ആകാംഷയും തുടരും.
ഇന്ന് അർധരാത്രിയാണ് ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനൽ നടക്കുന്നത്. 12:30 നാണ് നിലവിലെ ലോകജേതാക്കളായ അർജന്റീന - സ്പെയിൻ മത്സരം ആരംഭിക്കുന്നത്. തുടർച്ചയായി അർജന്റീന ലോകകിരീടം ഉയർത്തുമോ അതോ സ്പെയിൻ കിരീടത്തിൽ മുത്തമിടുമോ എന്ന് തന്നെയാണ് ആരാധകരും ഉറ്റുനോക്കുന്നത്.
Content highlight: Who will win Golden Boot Messi or Mbappe