ഇംഗ്ലണ്ടിനെതിരായ ജയത്തിന് ശേഷം അര്‍ജന്റീന നടത്തിയ വിവാദ ആഘോഷം; അന്വേഷണം ആരംഭിച്ച് ഫിഫ

2026 ഫിഫ ലോകകപ്പിലെ സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിലേക്ക് യോഗ്യത നേടിയത്

ഇംഗ്ലണ്ടിനെതിരായ ജയത്തിന് ശേഷം അര്‍ജന്റീന നടത്തിയ വിവാദ ആഘോഷം; അന്വേഷണം ആരംഭിച്ച് ഫിഫ
dot image

2026 ഫിഫ ലോകകപ്പിലെ സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാൽ, മത്സരശേഷം താരങ്ങൾ നടത്തിയ ആഹ്ലാദപ്രകടനം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 'ഫോക്ക്ലാന്റ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്' എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിക്കാട്ടിയ ആഘോഷമായിരുന്നു വിവാദങ്ങള്‍ക്ക് വഴിവച്ചത്.

അർജന്റീനിയൻ താരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ വിവാദ ആഘോഷത്തിൽ അതിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഫിഫ. match റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഫിഫയുടെ അച്ചടക്ക സമിതി അറിയിച്ചിരിക്കുന്നത്. ഈജിപ്തിനെതിരെ കളിച്ച ക്വാർട്ടർ പോരാട്ടത്തിന് ശേഷം സമാനമായ രീതിയില്‍ അര്‍ജന്റീന താരങ്ങള്‍ പാട്ടുപാടിയതും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

Content highlight: FIFA launches investigation into Argentina controversial banner celebration against England

dot image
To advertise here,contact us
dot image