പി വി സിന്ധുവിന് കിരീടം; ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ചരിത്രം

പി വി സിന്ധു ഒരു മേജര്‍ കിരീടം നേടുന്നത് 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

പി വി സിന്ധുവിന് കിരീടം; ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ചരിത്രം
dot image

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ ചരിത്രം. ഫൈനലില്‍ ജപ്പാന്‍ താരം യമഗുച്ചിയെ തോല്‍പ്പിച്ച് (21-17,21-17) സിന്ധു കിരീടത്തില്‍ മുത്തമിട്ടു. 2024ന് ശേഷം പിവി സിന്ധു നേടുന്ന ആദ്യ കിരീടമാണിത്. ജപ്പാന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമുണ്ട്. പി വി സിന്ധു ഒരു മേജര്‍ കിരീടം നേടുന്നത് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്.


മൂന്ന് തവണ ലോക ചാമ്പ്യനായ യമഗുച്ചിക്കെതിരെ തുടക്കം മുതല്‍ ആക്രമണ ശൈലി പുറത്തെടുത്താണ് 31-കാരിയായ സിന്ധു കളിച്ചത്. കൃത്യമായ തന്ത്രങ്ങളിലൂടെയും മികച്ച ആത്മവിശ്വാസത്തോടെയുമാണ് താരം മത്സരം അനുകൂലമാക്കിയത്. ജപ്പാന്‍ ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രനേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. 2024-ല്‍ സയ്യിദ് മോദി ഇന്റര്‍നാഷണലിലാണ് സിന്ധു ഇതിന് മുന്‍പ് ഒരു കിരീടം നേടിയത്. അതിനുശേഷമുള്ള സിന്ധുവിന്റെ ഏറ്റവും വലിയ വിജയമാണിത്. 2019-ലെ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണനേട്ടത്തിന് ശേഷം സിന്ധു നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കരിയര്‍ വിജയം കൂടിയാണിത്.

തുടര്‍ച്ചയായ ആക്രമണങ്ങളും നിര്‍ണായക നിമിഷങ്ങളിലെ ശാന്തതയുമാണ് ജപ്പാന്‍ കോര്‍ട്ടില്‍ സിന്ധുവിന് തുണയായത്. ഈ തകര്‍പ്പന്‍ വിജയത്തോടെ ഫോമിലേക്ക് മടങ്ങിയെത്തിയ സിന്ധു വരും ടൂര്‍ണമെന്റുകളിലും ഇന്ത്യയുടെ വലിയ പ്രതീക്ഷയായി മാറുകയാണ്.

content highlights: P.V. Sindhu Clinches Title; Scripts Indian History at Japan Open Badminton

dot image
To advertise here,contact us
dot image