സ്പാനിഷ് സൂപ്പർ താരം ലാമിൻ യമാലിനെ എങ്ങനെ പൂട്ടും? ചിരി പടർത്തി സ്കലോണിയുടെ മറുപടി

നാളെ അർധരാത്രി 12:30 നാണ് അർജന്റീന - സ്പെയിൻ ഫൈനൽ പോരാട്ടം അരങ്ങേറുന്നത്

സ്പാനിഷ് സൂപ്പർ താരം ലാമിൻ യമാലിനെ എങ്ങനെ പൂട്ടും? ചിരി പടർത്തി സ്കലോണിയുടെ മറുപടി
dot image

ലോകകപ്പ് ഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. അർജന്റീനയും സ്പെയിനും തമ്മിലുള്ള മത്സരം എന്നതിലപ്പുറം സാക്ഷാൽ ലയണൽ മെസിയും ലാമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിനായാണ് ഫുട്ബോൾ പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്നത്. സ്പാനിഷ് സൂപ്പർ താരം ലാമിൻ യമാലിനെ എങ്ങനെ ആയിരിക്കും അർജന്റീന പൂട്ടാൻ തയ്യാറെടുക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് അർജന്റീനയുടെ മുഖ്യപരിശീലകൻ ലയണൽ സ്കലോണി.

ഫൈനലിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ആയിരുന്നു സ്കലോണിയുടെ മറുപടി. ' യമലിനെ പോറ്റണമെങ്കിൽ അവനെ ഏതെങ്കിലും റൂമിലും പൂട്ടിയിടേണ്ടി വരും' താമസയായി സ്കലോണി പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി കേട്ട് മാധ്യപ്രവര്‍ത്തകര്‍ക്ക് ചിരി അടക്കാനായിരുന്നില്ല. എന്നാൽ, തമാശയ്ക്ക് തൊട്ടുപിന്നാലെ ലാമിൻ യമാൽ ഫുട്ബോൾ ലോകത്തിന് ലഭിച്ച ഒരു വലിയ ഭാഗ്യമാണെന്നും കൂട്ടിച്ചേർത്തു.

നാളെ അർധരാത്രി 12:30 നാണ് അർജന്റീന - സ്പെയിൻ ഫൈനൽ പോരാട്ടം അരങ്ങേറുന്നത്. ലോകചാമ്പ്യന്മാരെ അറിയാനുള്ള ആകാംഷയിലും ആവേശത്തിലുമാണ് ഫുട്ബോൾ ലോകം.

Content highlight: Lionel Scaloni funny response on how to stopSpanish star Lamine Yamal

dot image
To advertise here,contact us
dot image