ജോഷി-ജോജു ജോര്‍ജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ക്ലാസും മാസുമായി ബിഗ് ബജറ്റ് ചിത്രം 'കനാന്‍ദേശം'

'ഇത് നിന്റെ ഭൂമി നിന്റെ ആകാശം' എന്ന പവര്‍ഫുള്‍ ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്

ജോഷി-ജോജു ജോര്‍ജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ക്ലാസും മാസുമായി ബിഗ് ബജറ്റ് ചിത്രം 'കനാന്‍ദേശം'
dot image

പൊറിഞ്ചു മറിയം ജോസ്, ആന്റണി എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ജോഷിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കനാന്‍ദേശം'. 'ഇത് നിന്റെ ഭൂമി നിന്റെ ആകാശം' എന്ന പവര്‍ഫുള്‍ ടാഗ്ലൈനോടെയാണ് ചിത്രം എത്തുന്നത് ക്ലാസ്സും മാസ്സും ഒരുപോലെ വിളക്കിച്ചേര്‍ക്കുന്ന ജോഷി മാജിക് 'കനാന്‍ദേശ'ത്തിലൂടെ വീണ്ടും ആവര്‍ത്തിക്കും എന്നുറപ്പാണ്.

'അപ്പു പാത്തു പപ്പു' പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജോ വടക്കനും വര്‍ക്കി ജോര്‍ജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 5 ഭാഷകളിലായി ആണ് തീയറ്ററുകളില്‍ എത്തുന്നത്. മലയാളത്തിലെ വമ്പന്‍ താരനിരയും മികച്ച സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കുന്ന ചിത്രം ഒരു പാന്‍-ഇന്ത്യന്‍ ലെവല്‍ എന്റര്‍ടൈനര്‍ ആയിരിക്കും എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

കോക്ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ആഖ്യാന ശൈലി തന്നെ തിരുത്തിക്കുറിച്ച അനൂപ് മേനോന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഓഗസ്റ്റില്‍ ആരംഭിക്കും. തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാന്‍ പോകുന്ന 'കനാന്‍ദേശ'ത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം!

Content Highlights: 'Kaanandesham' is a big-budget film that reunites master craftsman Joshiy and Joju George following the massive successes of Porinju Mariyam Jose and Antony.

dot image
To advertise here,contact us
dot image