അതിവേഗ എല്‍പിജി ഡെലിവറിയുമായി ബിപിസിഎല്‍; ഭാരത് ഗ്യാസ് ലൈറ്റ് സിപ്പ് പദ്ധതി അവതരിപ്പിച്ചു

ഉടനടി പുതിയ എല്‍പിജി കണക്ഷനും എക്‌സ്പ്രസ് ഡെലിവറിയും ഒരുമിച്ച് നല്‍കുന്ന സേവനമാണിത്.

അതിവേഗ എല്‍പിജി ഡെലിവറിയുമായി ബിപിസിഎല്‍;  ഭാരത് ഗ്യാസ് ലൈറ്റ് സിപ്പ് പദ്ധതി അവതരിപ്പിച്ചു
dot image

പ്രീമിയം എല്‍പിജി സേവനമായ ഭാരത്ഗ്യാസ് ലൈറ്റ് സിപ്പ് അവതരിപ്പിച്ച് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ഉടനടി പുതിയ എല്‍പിജി കണക്ഷനും എക്‌സ്പ്രസ് ഡെലിവറിയും ഒരുമിച്ച് നല്‍കുന്ന സേവനമാണിത്. ബിപിസിഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് ഖന്നയുടെ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഭാരത്ഗ്യാസ് ലൈറ്റ് സിപ്പിന്റെ പ്രത്യേകതകള്‍

  • ഭാരം കുറഞ്ഞതിനാല്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം
  • തുരുമ്പ് പിടിക്കാത്ത (Corrosion-free) ബോഡി
  • സിലിണ്ടറിലെ ഗ്യാസ് എത്ര ബാക്കിയുണ്ടെന്ന് കാണിക്കുന്ന ഗ്യാസ് ലെവല്‍ ഇന്‍ഡിക്കേറ്റര്‍
  • കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍
  • ആധുനിക ഡിസൈന്‍

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിക്ക് അനുയോജ്യമായ പ്രീമിയം എല്‍പിജി അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഭാരത്ഗ്യാസ് അറിയിച്ചു. പദ്ധതി ആദ്യം മുംബൈയിലാണ് ആരംഭിക്കുക. തുടര്‍ന്ന് 2026 ഓഗസ്റ്റ് 15നകം 24 സംസ്ഥാനങ്ങളിലെ 100 നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

അടുത്തിടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എന്നിവ ചേര്‍ന്ന് ഓണ്‍-ഡിമാന്‍ഡ് എല്‍പിജി സിലിണ്ടര്‍ ഡെലിവറി സേവനം ബെംഗളൂരുവില്‍ ആരംഭിച്ചിരുന്നു. അതിനൊപ്പം എച്ച്പി, നവ്യ എന്ന 10 കിലോഗ്രാം കോംപോസിറ്റ് സിലിണ്ടറും അവതരിപ്പിച്ചിരുന്നു. ഈ പദ്ധതിയില്‍ നിലവില്‍ എല്‍പിജി കണക്ഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ചെറിയ കുടുംബങ്ങള്‍ക്കും പുതിയ കണക്ഷനില്ലാതെ സിലിണ്ടര്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.

മത്സരം ശക്തമാകുന്നു

ബിപിസില്ലിന്റെ പുതിയ സേവനത്തോടെ, രാജ്യത്തെ മൂന്ന് പ്രധാന പൊതുമേഖല എണ്ണക്കമ്പനികളും കോംപോസിറ്റ് എല്‍പിജി സിലിണ്ടറുകളും അതിവേഗ ഡെലിവറി സേവനങ്ങളും വിപണിയിലെത്തിച്ചിരിക്കുകയാണ്. പ്രീമിയം എല്‍പിജി സേവനങ്ങളിലും ക്വിക്ക്-കൊമേഴ്സ് അധിഷ്ഠിത ഡെലിവറിയിലും മത്സരം ശക്തമാകുന്നതിന്റെ സൂചനയാണിത്.

Content Highlights:

dot image
To advertise here,contact us
dot image