ഹാളണ്ടിന് ഗൂഗിളിന്റെ പ്രത്യേക ആദരം; പേര് സെര്‍ച്ച് ചെയ്താല്‍ സ്‌ക്രീനില്‍ വന്‍ സര്‍പ്രൈസ്!

ബ്രസീലിനെതിരെ ഇരട്ട ഗോളടിച്ച് നോര്‍വേയെ ക്വാര്‍ട്ടറിലെത്തിച്ചത് ഹാളണ്ടിന്റെ മികവിലായിരുന്നു

ഹാളണ്ടിന് ഗൂഗിളിന്റെ പ്രത്യേക ആദരം; പേര് സെര്‍ച്ച് ചെയ്താല്‍ സ്‌ക്രീനില്‍ വന്‍ സര്‍പ്രൈസ്!
dot image

ഫുട്‌ബോള്‍ ലോകകപ്പില്‍ അഞ്ച് തവണത്തെ ചാമ്പ്യന്മാരായ ബ്രസീലിനെ തകര്‍ത്ത് നോര്‍വേയെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നയിച്ച സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിന് സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിളിന്റെ വക പ്രത്യേക ആദരം. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇരട്ട ഗോളുകളോടെ ബ്രസീലിനെ അട്ടിമറിച്ച ഹാളണ്ടിന്റെ മിന്നുന്ന പ്രകടനത്തെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ വാഴ്ത്തിയ പശ്ചാത്തലത്തിലാണ് ഗൂഗിള്‍ ഈ വേറിട്ട സര്‍പ്രൈസ് ഒരുക്കിയിരിക്കുന്നത്.


നിലവില്‍ ഗൂഗിളില്‍ കയറി 'Erling Haaland' എന്നോ 'Haaland' എന്നോ തിരയുന്ന ഉപഭോക്താക്കള്‍ക്ക് സ്‌ക്രീനില്‍ പ്രത്യേക ആനിമേഷന്‍ ദൃശ്യമാകും. ഗൂഗിളില്‍ ഹാളണ്ടിന്റെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ ലിങ്കുകള്‍ക്ക് പുറമെ, പരമ്പരാഗത നോര്‍വീജിയന്‍ വസ്ത്രം ധരിച്ച ഏഴ് കഥാപാത്രങ്ങള്‍ സ്‌ക്രീനിന്റെ അടിയിലൂടെ തുഴഞ്ഞ് മുന്നേന്ന ഒരു പോപ്പ്-അപ്പ് ജനറേറ്റ് ചെയ്യപ്പെടുന്നു. ഡ്രം മുഴക്കുന്ന ശബ്ദവും പശ്ചാത്തലത്തിലുണ്ട്. മൗസ് കഴ്സര്‍ സ്‌ക്രീനിലൂടെ നീങ്ങുമ്പോള്‍ ഇത് കേള്‍ക്കാം.

ലോകകപ്പ് വേദിയിലെ ഹീറോയായി മാറിയ ഹാളണ്ടിന് ലഭിച്ച ഡിജിറ്റല്‍ ആദരം മിനിറ്റുകള്‍ക്കകമാണ് ഇന്റര്‍നെറ്റില്‍ തരംഗമായത്. ലക്ഷക്കണക്കിന് ആരാധകരാണ് ഗൂഗിള്‍ സെര്‍ച്ച് സ്‌ക്രീനിന്റെ സ്‌ക്രീന്‍ഷോട്ടുകളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ എക്‌സിലും ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. ഇതിന് മുന്‍പ് ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ഇത്തരം ഒരു ബഹുമതി ഇപ്പോള്‍ ഹാളണ്ടിനെ തേടിയെത്തിയത് താരത്തിന്റെ ആഗോള ജനപ്രീതിയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.

ബ്രസീലിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോര്‍വേ വിജയിച്ചപ്പോള്‍ രണ്ടു ഗോളുകളും ഹാളണ്ടിന്റെ വകയായിരുന്നു. വരാനിരിക്കുന്ന കടുത്ത ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് നോര്‍വേയുടെ എതിരാളികള്‍. താന്‍ ജനിച്ച മണ്ണായ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് തൊട്ടുമുമ്പ് ലഭിച്ച ഈ വലിയ അംഗീകാരം ഹാളണ്ടിനും നോര്‍വേ ക്യാമ്പിനും വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്.

content highlights: Google's special tribute to Haaland; Search his name for a massive surprise on your screen!

dot image
To advertise here,contact us
dot image