

കാസര്‍കോട്: കാസര്‍കോട് അതിഥി തൊഴിലാളിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മൊഗ്രാലിലാണ് സംഭവം നടന്നത്. കര്‍ണാടക ഹുബ്ബള്ളി സ്വദേശി അബ്ദുല്‍ ഗഫൂറിനാണ് പൊള്ളലേറ്റത്. ആക്രമണത്തില്‍ അബ്ദുല്‍ ഗഫൂറിന് സാരമായ പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പണിയെടുത്ത കൂലി കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പുലര്‍ച്ചെ ജോലിക്ക് പോകുന്നതിനിടെ പിന്നില്‍ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ നാല് തമിഴ്‌നാട് സ്വദേശികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Content Highlights- A migrant worker in Kasaragod was allegedly set on fire in an attempt to kill him, and police have started an investigation into the incident