

അമേരിക്കയുടെ ഫുട്ബോൾ താരം ഫൊളാരിൻ ബലോഗന്റെ സസ്‌പെൻഷൻ നീക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപ്പെട്ടു എന്ന ആരോപണം ശക്തമായിരിക്കെ പ്രതികരണവുമായി ട്രംപ് രംഗത്ത്. താരത്തെ സസ്‌പെന്റ് ചെയ്തത് പുനഃപരിശോധിക്കണമെന്ന് താൻ ഫിഫ ആവശ്യപ്പെട്ടിരുന്നു എന്നാണ് ട്രംപ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
'ഞാൻ ഫിഫ പ്രസിഡന്റിനോട് നേരിട്ട് സംസാരിച്ചിരുന്നു. ബലോഗൻ ബോസ്നിയക്ക് എതിരായ മത്സരത്തിൽ ചെയ്തത് ഫൗൾ ആണെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ട് ഞാൻ പുനഃപരിശോധനക്കായി ആവശ്യപ്പെട്ടിരുന്നു. കളിക്കളത്തിലെ സൂപ്പർ താരങ്ങൾക്കായിരുന്നു ഇങ്ങനെ വിലക്ക് ലഭിച്ചിരുന്നതെങ്കിൽ സ്ഥിതിഗതികൾ എന്താകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബലോഗന്റെ സസ്‌പെൻഷൻ ഇളവ് ചെയ്തതിൽ തനിക്ക് യാതൊരു പങ്ക് ഇല്ലെന്നും തീരുമാനങ്ങൾ എടുത്തത് അച്ചടക്ക സമിതിയാണെന്നും ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി.
ഇന്ന് നടന്ന യുഎസ്എ - ബെൽജിയം മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബെൽജിയം യുഎസ്എയെ പരാജയപ്പെടുത്തിയത്. ഇതോടെ ബെൽജിയം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും യുഎസ്എ പുറത്താവുകയും ചെയ്തു.
Content highlight: Donald Trump asks FIFA to review Balogun Ban