ബെൽജിയം ക്വാർട്ടറിൽ; അമേരിക്കയെ തകർത്തത് 3-1ന്

2026 ഫിഫ ലോക്കപ്പിൽ നിന്ന് ആതിഥേയരായ അമേരിക്ക പുറത്ത്

ബെൽജിയം ക്വാർട്ടറിൽ; അമേരിക്കയെ തകർത്തത് 3-1ന്
dot image

2026 ഫിഫ ലോക്കപ്പിൽ നിന്ന് ആതിഥേയരായ അമേരിക്ക പുറത്ത്. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബെൽജിയത് ആതിഥേയരെ തകർക്കുകയായിരുന്നു. ഇതോടെ ബെൽജിയം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. ക്വാർട്ടറിൽ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ വലകുലുക്കി തുടങ്ങിയ ബെൽജിയം അവസാന നിമിഷത്തിലാണ് തങ്ങളുടെ ഗോൾവേട്ട അവസാനിപ്പിച്ചത്. കളിയുടെ ഒൻപതാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ചാൾസ് കെറ്റിലാരെ ആയിരുന്നു ബെൽജിയത്തിനായി വലകുലുക്കിയിരുന്നത്. ശേഷം 31 -ആം മിനിറ്റിൽ മാലിക് ടിൽമാനിലൂടെ അമേരിക്ക തിരിച്ചടിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ, 33 -ആം മിനിറ്റിൽ ചാൾസ് കെറ്റിലാരെ ഇരട്ടഗോൾ നേട്ടത്തോടെ തങ്ങളുടെ ലീഡ് തിരിച്ചുപിടിച്ചു. ആദ്യ പകുതി 2 - 1 ന് അങ്ങനെ അവസാനിച്ചു.

രണ്ടാം പകുതിയിലെത്തിയ മത്സരത്തിൽ തങ്ങളുടെ ഗോൾവേട്ട ബെൽജിയം തുടരുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. 57 -ആം മിനിറ്റിൽ 2 - 1 ൽ നിന്ന മത്സരത്തെ ഹാൻസ് വനാകെനിലൂടെ ബെൽജിയം 3 - 1 ൽ എത്തിച്ചു. എന്നാൽ, അവിടെയും അവരുടെ ഗോൾ വേട്ട അവസാനിച്ചിരുന്നില്ല. നിശ്ചിത സമയവും അവസാനിച്ച് മത്സരത്തിന്റെ 90 + 3 - ആം മിനിറ്റിൽ ലുക്കാക്കുവിലൂടെ 4 - 1 ൽ മത്സരം എത്തിച്ച് അവർ തങ്ങളുടെ സ്കോർ ബോർഡ് പൂർത്തിയാക്കി.

Content highlight: Belgium into quarter finals beats USA 3-1

dot image
To advertise here,contact us
dot image