പുഴുങ്ങിയ മുട്ടയും ഒരു കപ്പ് കാപ്പിയും; ബ്രേക്ക് ഫാസ്റ്റിന് ഇത് പതിവാക്കിയവരുണ്ടോ?

എല്ലാ ദിവസവും ഒരേ ബ്രേക്ക് ഫാസ്റ്റ്. മുട്ടയും കാപ്പിയും ദിവസവും കഴിച്ചാല്‍ എന്താണ് സംഭവിക്കുക

പുഴുങ്ങിയ മുട്ടയും ഒരു കപ്പ് കാപ്പിയും; ബ്രേക്ക് ഫാസ്റ്റിന് ഇത് പതിവാക്കിയവരുണ്ടോ?
dot image

വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി പല ആളുകളും ഭക്ഷണക്രമത്തില്‍ സ്വയം മാറ്റങ്ങള്‍ വരുത്തുന്ന ശീലം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. രാവിലെ സമൃദ്ധമായ പ്രഭാത ഭക്ഷണം കഴിയ്ക്കുന്നതിന് പകരം പുഴുങ്ങിയ മുട്ടയും അതിനൊപ്പം ഒരു ഗ്ലാസ് കാപ്പിയോ ചായയോ കുടിച്ച് ബ്രേക്ക് ഫാസ്റ്റ് അവസാനിപ്പിക്കുന്നവരുണ്ട്. മുട്ട കഴിക്കുന്നതുകൊണ്ടുതന്നെ എല്ലാവിധ പ്രോട്ടീനും ലഭിക്കും, വയറ് നിറഞ്ഞതായി തോന്നും അധിക ഭക്ഷണം കഴിക്കുന്നതില്‍നിന്ന് രക്ഷപെടാന്‍ സാധിക്കും എന്നൊക്കെയാണ് പലരുടേയും ധാരണ. മുട്ട ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയതും എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്നതുമായതിനാല്‍ ഒരു പ്രഭാതഭക്ഷണം എന്ന നിലയില്‍ മുട്ടയും കാപ്പിയും ആരോഗ്യകരമായി തോന്നാം. എന്നാല്‍ പതിവായി ഇതേ ഭക്ഷണക്രമം പിന്തുടരുന്നത് ആരോഗ്യകരമാണോ?

egg and coffe

മുട്ടയില്‍ ആരോഗ്യകരമായ പ്രോട്ടീന്‍, കൊഴുപ്പുകള്‍, വിറ്റാമിന്‍ ഡി, ബി-വിറ്റാമിനുകള്‍, കോളിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതേസമയം കാപ്പി ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ നല്‍കുന്നു. ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദീര്‍ഘനേരം വയറ് നിറഞ്ഞതായി തോന്നാനും വിശപ്പ് കുറവ് തോന്നിക്കാനും സഹായിക്കും.

egg and coffe

ഈ ഭക്ഷണശീലം ഒരു മാസം പിന്തുടര്‍ന്നാല്‍

ഒരു മാസം മുഴുവന്‍ ഇതേ പ്രഭാതഭക്ഷണം പിന്തുടര്‍ന്നാല്‍ നാരുകളുടെ കുറവുണ്ടാവുകയും കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തകിടംമറിയാനിടയാവുകയും ചെയ്യുന്നു. മാത്രമല്ല കൂടുതല്‍ മുട്ട കഴിക്കുന്നത് വയറ് വീര്‍ക്കല്‍, വയറ് വേദന, വയറിളക്കം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.കാപ്പിയിലെയും ചായയിലെയും അസിഡിറ്റി കുടലിലെ പാളിയെ പ്രകോപിപ്പിക്കുകയും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

(ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താനും ശരീരഭാരം കുറയ്ക്കാനും സ്വയം ഡയറ്റ് പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ എല്ലായിപ്പോഴും ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ സഹായം തേടേണ്ടതാണ്)

Content Highlights : Eggs and coffee might seem like a healthy breakfast choice. However, is it healthy to follow this same routine regularly?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image