മോശം അഭിപ്രായങ്ങൾ, കളക്ഷനിലും ഇടിവ്?; ആൽഫ ബോക്സ് ഓഫീസ് റിപ്പോർട്ട്

ഇനിയും കളക്ഷനിൽ വർധനവുണ്ടാക്കിയാൽ മാത്രമേ ചിത്രത്തിന് ബോക്സ് ഓഫീസിൽ വിജയിക്കാനാവൂ

മോശം അഭിപ്രായങ്ങൾ, കളക്ഷനിലും ഇടിവ്?; ആൽഫ ബോക്സ് ഓഫീസ് റിപ്പോർട്ട്
dot image

ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആല്‍ഫ. ഈ സീരിസിലെ ആദ്യ ഫീമെയിൽ ലീഡ് സ്പൈ ചിത്രമാണ് 'ആൽഫ'. ആലിയ ഭട്ട്, ശർവരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ആദ്യ പ്രദർശനം കഴിയുമ്പോൾ മോശം അഭിപ്രായങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. കളക്ഷനിലും വലിയ കുതിപ്പുണ്ടാക്കാൻ സിനിമയ്ക്ക് കഴിയുന്നില്ല.

ആദ്യ മൂന്ന് ദിവസം കൊണ്ട് 55.50 കോടിയാണ് സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് 39.50 കോടി നേടിയ സിനിമ ഓവർസീസിൽ നിന്ന് 16.00 കോടി വാരിക്കൂട്ടി. ഇനിയും കളക്ഷനിൽ വർധനവുണ്ടാക്കിയാൽ മാത്രമേ ചിത്രത്തിന് ബോക്സ് ഓഫീസിൽ വിജയിക്കാനാവൂ. ഇതുവരെ പുറത്തുവന്ന യഷ് രാജ് സ്പൈ ചിത്രങ്ങളിലെ ഏറ്റവും മോശം സിനിമയാണ് ആൽഫ എന്നാണ് കമന്റുകൾ. പ്രെഡിക്റ്റബിൾ ആയ തിരക്കഥയും മോശം പ്രകടനങ്ങളും സിനിമയെ പിന്നോട്ട് വലിക്കുന്നു എന്നാണ് അഭിപ്രായങ്ങൾ. ശരാശരി പ്രകടനം മാത്രമാണ് ആലിയ ഭട്ടും ശർവരിയും കാഴ്ചവെച്ചിരിക്കുന്നതെന്നും ഹൃത്വിക് റോഷന്റെ കാമിയോ മാത്രമാണ് ഏക ആശ്വാസം എന്നും അഭിപ്രായങ്ങളുണ്ട്.

'ദി റെയിൽവേ മെൻ' എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഒരുക്കിയ ശിവ് റവയിൽ ആണ് 'ആൽഫ' സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ചിത്രം നിർമിക്കുന്നത്. 2025 ഡിസംബർ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3' , 'പത്താൻ', 'വാർ' എന്നിവയാണ് ഈ യൂണിവേഴ്സിൽ ഇതുവരെ പുറത്തുവന്ന ചിത്രങ്ങൾ. ഹൃത്വികിനെ നായകനാക്കി ഒരുങ്ങിയ വാറിന്റെ രണ്ടാം ഭാഗമായ 'വാർ 2' ആണ് ഈ യൂണിവേഴ്സിൽ അവസാനം പുറത്തുവന്ന ചിത്രം.

Content Highlights: Alpha is facing mixed reviews, with reports indicating a dip in its box office collections. The film's performance will depend on audience response in the coming days.

dot image
To advertise here,contact us
dot image