'ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തില്‍ പത്ത്'; ഫിഫയുടെ 'മലയാളം പോസ്റ്റ്'കൺകെട്ടോ?; യാഥാർഥ്യമിത്

മലയാളിയുടെ ഫുട്ബോൾ ആവേശത്തിനുള്ള ആദരമായാണ് പലരും ഇതിനെ കണ്ടത്

'ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തില്‍ പത്ത്'; ഫിഫയുടെ 'മലയാളം പോസ്റ്റ്'കൺകെട്ടോ?; യാഥാർഥ്യമിത്
dot image

മെസി ഡബിൾ നേടിയ മത്സരത്തിന് പിന്നാലെ ഫിഫ അവരുടെ ഔദ്യോഗിക അക്കൗണ്ടിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. 'ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തില്‍ പത്ത്' എന്ന ആവേശം സിനിമയിലെ വരികൾ ടൈപ്പ് ചെയ്ത് ഇട്ട പോസ്റ്റ് കണ്ട് മലയാളികൾ ഞെട്ടി. ഫിഫയുടെ അഡ്മിൻ ഒരു മല്ലു അല്ലേ എന്ന സ്ഥിരം ചോദ്യവും വന്നു.

മലയാളിയുടെ ഫുട്ബോൾ ആവേശത്തിനുള്ള ആദരമായാണ് പലരും ഇതിനെ കണ്ടത്. എന്നാൽ അതങ്ങനെ പലരും കരുതുന്ന പോലെ ഇത് ലോകത്ത് എല്ലായിടത്തും കാണാൻ പറ്റുന്ന പോസ്റ്റ് അല്ല. ഒരു പ്രത്യേക മേഖലയിലുള്ളവരെ ആകർഷിക്കാൻ വേണ്ടിയിടുന്ന 'റീജിണൽ' പോസ്റ്റുകളാണ് ഇവ.

സോഷ്യൽ മീഡിയ ഇത്രയധികം വളർന്ന കാലത്ത് വളരെ സാധാരണമായി കണ്ടുവരുന്നതാണ് റീജിണൽ പോസ്റ്റുകൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് മലയാളത്തിൽ ഇതുപോലെ പോസ്റ്റുകളിട്ട് ആദ്യ പരീക്ഷണം നടത്തുന്നത്. അത് വൻ വിജയമായതോടെ ഫിഫ വരെ അതേറ്റെടുത്തു.

തങ്ങൾക്ക് ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ആളുകളെയും സ്ഥലങ്ങളെയും ആകർഷിക്കാൻ വേണ്ടി നടത്തുന്ന സ്ട്രാറ്റജിയാണിത്.


വീഡിയോയിലും അത് ഉപയോഗിക്കാറുണ്ട്. ഭാഷയുടെയും സ്ഥലത്തിന്റെയും പരിമിതിയെല്ലാം ഇതില്ലാതാക്കുന്നു. അപ്പൊ ഇനി അടുത്ത തവണ ഇങ്ങനെയൊരു പോസ്റ്റ് കാണുമ്പോൾ ഞെട്ടേണ്ട.

Content highlights: fifa malayalam post lionel messi geo targeting reality explained

dot image
To advertise here,contact us
dot image