കാനറികൾ ഇറങ്ങുന്നു, എതിരാളികൾ സ്കോട്ലാൻഡ്; മത്സരം പുലർച്ചെ 3:30 ന്

പുലർച്ചെ 3:30 ന് നടക്കുന്ന മത്സരത്തിൽ സ്കോട്ലാൻഡാണ് ബ്രസീലിന്റെ എതിരാളികൾ

കാനറികൾ ഇറങ്ങുന്നു, എതിരാളികൾ സ്കോട്ലാൻഡ്; മത്സരം പുലർച്ചെ 3:30 ന്
dot image

2026 ഫിഫ വേൾഡ് കപ്പിൽ തങ്ങളുടെ അവസാന ഗ്രൂപ്പ്ഘട്ട മത്സരത്തിന് തയ്യാറെടുത്ത് കാനറികൾ. പുലർച്ചെ 3:30 ന് നടക്കുന്ന മത്സരത്തിൽ സ്കോട്ലാൻഡാണ് ബ്രസീലിന്റെ എതിരാളികൾ. സൂപ്പർ താരം നെയ്മർ പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയപ്പോൾ മുന്നേറ്റ താരം റാഫിഞ്ഞ പരിക്കേറ്റ പുറത്തായത് ടീമിന് തിരിച്ചടിയാണ്. അതേസമയം, നെയ്മറിന് ഇന്ന് എത്ര മിനിറ്റ് കളത്തിൽ കളിക്കാനാകും എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി പരിശീലകൻ കാർലോ ആഞ്ചെലോട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല.

പരിക്കേറ്റ റാഫിഞ്ഞയുടെ പകരക്കാരൻ ആര് എന്നതിലും ആഞ്ചെലോട്ടി മൗനം തുടരുകയാണ്. ആദ്യ മത്സരത്തിൽ പ്രതീക്ഷക്കൊത്ത് ടീമിന് മികച്ച മത്സരം പുറത്തെടുക്കാനായില്ലെകിലും രണ്ടാം മത്സരത്തിൽ ബ്രസീൽ വമ്പൻ തിരിച്ചുവരവാണ് നടത്തടിയത്. ഓരോ മത്സരം കഴിയുന്തോറും ടീമിന്റെ പ്രകടനം മെച്ചപ്പെടുന്നുണ്ടെന്ന് കോച്ച് കാർലോ ആഞ്ചെലോട്ടിയും വ്യക്തമാക്കി.

നിലവിൽ രണ്ട് മത്സരങ്ങൾ കളിച്ച ബ്രസീൽ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള മോറോസിക്കോയ്ക്കും നാല് പോയിന്റ് തന്നെയാണ് ഉള്ളത്. ഗോൾ ഡിഫെറൻസിന്റെ ബലത്തിലാണ് ബ്രസീൽ പോയിന്റ് പട്ടികയുടെ തലപ്പത്തിലേക്ക് എത്തിയത്. ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്കോട്ലാൻഡ് മൂന്ന് പോയിന്റുമായി മൂന്നാമതും, കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഹെയ്തി പട്ടികയുടെ അവസാന സ്ഥാനത്തുമാണ്.

Content highlight: Brazil vs Scotland FIFA World Cup 2026 match time details

dot image
To advertise here,contact us
dot image