

ഏറ്റവുമധികം ആളുകള്‍ യാത്രാ മാര്‍ഗത്തിനായി തെരഞ്ഞെടുക്കുന്നത് ട്രെയിന്‍ ആണ്. പലപ്പോളും നമ്മള്‍ കേട്ടിട്ടുണ്ട് ട്രെയിന്‍ യാത്രയ്ക്കിടയില്‍ ആളുകളുടെ സ്വര്‍ണവും പണവും ഫോണും ഒക്കെ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തതിനെക്കുറിച്ച്. പലരും നഷ്ടപ്പെട്ട വസ്തുക്കള്‍ക്ക് പിറകെ പോകാന്‍ ശ്രമിക്കാറില്ല. ചിലരൊക്കെ പരാതി നല്‍കാറുമുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ യാത്രയ്ക്കിടെ നഷ്ടപ്പെടുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ പരിഭ്രാന്തരാകുന്നതിന് പകരം നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.


ലഗേജ് കണ്ടെത്തിയാല്‍ അത് തിരികെ നല്‍കുന്നതിന് റെയില്‍വേ നിങ്ങളുടെ രേഖകള്‍ ആവശ്യപ്പെടും. ഇത് തിരിച്ചറിയല്‍ രേഖയായി മാത്രമേ ആവശ്യമുള്ളൂ. യാത്രാ ടിക്കറ്റിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ പരിശോധന നടത്തും. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ റെയില്‍വേ ലഗേജ് തിരികെ നല്‍കും.

യാത്രയ്ക്കിടെ അത്തരമൊരു സാഹചര്യം ഉണ്ടാകുകയും ലഗേജ് നഷ്ടപ്പെടുകയും ചെയ്താല്‍, പരിഭ്രാന്തരാകാതെ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്യുക. എത്രയും വേഗം നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവോ അത്രയും കൂടുതല്‍ നിങ്ങളുടെ ലഗേജ് തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
Content Highlights : Find out what to do if your money, gold, or phone is lost or stolen on a train.