കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്നു: മൂന്ന് പേര്‍ തത്ക്ഷണം മരിച്ചു

കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഉണ്ടായിരുന്ന 50 മുതല്‍ 60 വരെ തൊഴിലാളികള്‍ സംഭവ സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നു

കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്നു: മൂന്ന് പേര്‍ തത്ക്ഷണം മരിച്ചു
dot image

കൊല്‍ക്കത്ത: കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്കാണ് പ്രമുഖ വ്യവസായിക മേഖലയായ താരാതലയിലെ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്ന് നില ഗോഡൗണ്‍ കെട്ടിടം വന്‍ ശബ്ദത്തോടെ തകര്‍ന്ന് വീണത്. ഇരുപത്തൊന്നുപേരെ രക്ഷിച്ചെങ്കിലും മൂന്ന് പേര്‍ തല്ക്ഷണം മരണപ്പെട്ടു. പതിനെട്ടുപേര്‍ ഇനിയും ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. പതിനഞ്ച് പേരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന 50 മുതല്‍ 60 വരെ തൊഴിലാളികള്‍ സംഭവ സമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം ഉര്‍ജിതമാക്കാന്‍ എന്‍ഡിആര്‍എഫും ഇന്ത്യന്‍ സൈന്യവും എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെട്ടിടനിര്‍മ്മണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കള്‍ ആണെന്നാണ് പ്രാഥമിക വിലയിരുത്തല്‍ എന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള കരാറുകാര്‍ക്കെതിരെയും ഉടമകള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നിര്‍മ്മാണ മേഖല നിയന്ത്രിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റുകളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്നും തൃണമുല്‍ കോണ്‍ട്രാക്ടര്‍മാരാണ് സംസ്ഥാനത്തെ കെട്ടിട നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് ബിജെപിയുടെയും സര്‍ക്കാരിന്റെയും ആരോപണം.

Content Highlights:Three people died on the spot after an under-construction warehouse collapsed in Kolkata, prompting rescue and investigation efforts

dot image
To advertise here,contact us
dot image