

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കുന്ന വിഷയത്തില്‍ മലക്കം മറിഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് എക്‌സൈസ് മന്ത്രി എം ലിജു. വീര്യം കുറഞ്ഞ മദ്യനയത്തില്‍ മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതാണെന്നാണ് എം ലിജുവിന്റെ പ്രതികരണം. 'ലഹരി കുറഞ്ഞ മദ്യം' എന്ന സങ്കല്പമാണ് മുഖ്യമന്ത്രി കേരളത്തില്‍ കൊണ്ട് വന്നതെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. മദ്യനയ നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ട് വന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും പഴങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ ആണ് എല്‍ഡിഎഫ് നിയമം കൊണ്ട് വന്നതെന്നും എം ലിജു പറഞ്ഞു. യുഡിഎഫ് ഇത് വില്‍ക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്നത് മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ചിട്ടില്ലെന്നും മന്ത്രി എം ലിജു പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാന്‍ പോയത് എക്‌സൈസ് മോഡണൈസേഷനുമായി ബന്ധപ്പെട്ടാണെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ ഏത് മദ്യം വില്‍ക്കണമെങ്കിലും അനുമതി നല്‍കേണ്ടത് എക്‌സൈസ് വകുപ്പാണെന്നും അങ്ങനെ അനുമതി നല്‍കേണ്ട ഫയല്‍ നിലവില്‍ എക്‌സൈസ് വകുപ്പിന് മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിഷയം യുഡിഫുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം ലിജു വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എക്‌സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നായിരുന്നു റിപ്പോർട്ട്.
വകുപ്പ് മന്ത്രിയുമായി കൂടിയാലോചനകള്‍ നടത്താത്തതിലെ പ്രതിഷേധമറിയിക്കാനാണ് എം ലിജു മുഖ്യമന്ത്രിയെ കണ്ടത്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചപ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം തന്നോട് കൂടിയാലോചിച്ചില്ല എന്ന ചോദ്യമാണ് എക്‌സൈസ് മന്ത്രി എം ലിജു ഉയര്‍ത്തിയത്. എക്‌സൈസിന്റെ ഏറ്റവും പ്രധാനപ്പെട്ട മധ്യനയത്തില്‍ തിരുത്തല്‍ വരുത്തുമ്പോള്‍ അത് കോണ്‍ഗ്രസ് രാഷ്ട്രീയമായി എടുക്കേണ്ട തീരുമാനമാണ് അത്തരത്തിലൊരു ചര്‍ച്ച പാര്‍ട്ടിയ്ക്ക് അകത്തും നടന്നിട്ടില്ലെന്നും അങ്ങനെ വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ നികുതിയിളവ് പ്രഖ്യാപിച്ചതെന്നുമുള്ള വലിയ വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തില്‍ വ്യാപക വിമർശനമാണ് ഉയരുന്നത്.
Content Highlights: Excise Minister M Liju has come out in support of Chief Minister VD Satheesan on the issue of permitting the sale of low-alcohol beverages in Kerala, amid growing political debate over the policy.