എട്ട് പാട്ടുകൾ, തലൈവർ ഇൻട്രോ സോങ് ഒരുങ്ങുന്നത് പക്കാ അനിരുദ്ധ് സ്റ്റൈലിൽ: ധർമനെക്കുറിച്ച് സംവിധായകൻ

'എട്ടും വ്യത്യസ്തമായ ഴോണറുകൾ ആണ്. അനിരുദ്ധിനൊപ്പം വർക്ക് ചെയ്യാൻ ഞാൻ കാത്തിരിക്കുകയായിരുന്നു'

എട്ട് പാട്ടുകൾ, തലൈവർ ഇൻട്രോ സോങ് ഒരുങ്ങുന്നത് പക്കാ അനിരുദ്ധ് സ്റ്റൈലിൽ: ധർമനെക്കുറിച്ച് സംവിധായകൻ
dot image

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രത്തിനായി. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ അതികായരായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കമൽഹാസന്റെ നിർമാണത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശ്വന്ത് മാരിമുത്തുവാണ്. ധർമൻ എന്നാണ് സിനിമയുടെ പേര്. രജനികാന്ത് ആണ് ഡോക്ടർ ധർമ്മൻ ആയി എത്തുന്നത്. സിനിമയിലെ ഗാനങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് അശ്വന്ത് മാരിമുത്തു.

Also Read:

'എട്ട് പാട്ടുകൾ ഉണ്ട്, എട്ടും വ്യത്യസ്തമായ ഴോണറുകൾ ആണ്. അനിരുദ്ധിനൊപ്പം വർക്ക് ചെയ്യാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ തലൈവരുടെ ഇൻട്രോ സോങ് ആണ് ഷൂട്ട് ചെയ്യുന്നത്. അതൊരു പക്കാ അനിരുദ്ധ് ഗാനമായിരിക്കും', അശ്വന്തിന്റെ വാക്കുകൾ. മികച്ച പ്രതികരണമാണ് ടൈറ്റിലിന് ലഭിക്കുന്നത്. ധർമൻ ഒരിക്കലും 5 രൂപ ഡോക്ടർ അല്ലെന്നും ധിക്കാരിയായ ഡോക്ടറെക്കുറിച്ചാണ് സിനിമയുടെ കഥയെന്നും സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ സംവിധായകൻ അശ്വന്ത് പറഞ്ഞു. ഫാമിലി ത്രില്ലർ ആയിരിക്കും ചിത്രമെന്ന സൂചന നൽകിയിട്ടുണ്ട്. പടയപ്പയും വേട്ടയാടു വിളയാട് എന്നീ സിനിമകൾ കൂടിച്ചേർന്നതായിരിക്കും ധർമൻ എന്നും സംവിധായകൻ പറഞ്ഞു.

Also Read:

ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിക്കുന്നത്. സുന്ദർ സി ആയിരുന്നു ആദ്യം ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. നേരത്തെ സുന്ദർ സി, സിബി ചക്രവർത്തി എന്നിവരായിരുന്നു ഈ സിനിമ സംവിധാനം ചെയ്യാനിരുന്നത്. തുടർന്ന് ചിത്രം അശ്വന്ത് മാരിമുത്തുവിലേക്ക് എത്തുകയായിരുന്നു.

Content Highlights: The director of Dharman has revealed that the film features eight songs, including a grand Thalaivar introduction track inspired by Anirudh Ravichander’s signature style. The update has heightened excitement among fans.

dot image
To advertise here,contact us
dot image