'മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഞാൻ അർഹിക്കുന്നില്ല'; ജൂഡ് ബെല്ലിങ്‌ഹാം

പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്

'മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഞാൻ അർഹിക്കുന്നില്ല'; ജൂഡ് ബെല്ലിങ്‌ഹാം
dot image

ഇംഗ്ലണ്ട് - ഘാന മത്സരം അവസാനിച്ചതിന് പിന്നാലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ജൂഡ് ബെല്ലിങ്‌ഹാമിന്റെ വാക്കുകൾ ചർച്ചയാകുന്നു. മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതിൽ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. പുരസ്കാരം താൻ അർഹിക്കുന്നില്ല എന്ന താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

'മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഞാൻ അർഹിക്കുന്നില്ല. ഘാന ടീമിലെ പ്രതിരോധനിര താരമായിരുന്നു ഇതിന് കൂടുതൽ അർഹൻ', ബെല്ലിങ്ങ്ഹാം വ്യക്തമാക്കി. താരത്തിന്റെ ഈ പ്രതികരണം ഏറ്റെടുത്ത ആരാധകർ അദ്ദേഹത്തിന്റെ ഈ സ്പോർട്സ്മാൻ സ്പിരിറ്റിനെ അഭിനന്ദിക്കുകയും ചെയ്തു.

ഗോൾരഹിത സമനിലയിലായിരുന്നു ഇംഗ്ലണ്ട് - ഘാന മത്സരം അവസാനിച്ചത്. മത്സരത്തിൽ ഗോൾ എന്ന് ഉറപ്പിച്ച രണ്ട് അവസരങ്ങൾ നായകൻ ഹരി കെയ്ൻ പാഴാക്കിയത് മത്സരത്തിൽ ഇംഗ്ലണ്ടിന് തിരിച്ചടിയായി. പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഘാന രണ്ടാം സ്ഥാനത്തും, ക്രൊയേഷ്യ മൂന്നാം സ്ഥാനത്തും, പനാമ നാലാം സ്ഥാനത്തുമാണ് ഉള്ളത്.

Content highlight: I don't deserve man of the match award says Jude Bellingham

dot image
To advertise here,contact us
dot image