

ഇന്ത്യയിലെ എഫ്എംസിജി ഭീമന്മാരെ കടത്തിവെട്ടി പുതിയ തലമുറ ബ്രാന്‍ഡുകള്‍. നിലവിലെ വമ്പന്‍മാരേക്കാള്‍ മൂന്ന് മടങ്ങിലധികം വേഗത്തില്‍ ചെറിയ ബ്രാന്‍ഡുകള്‍ വളരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്‌നാക്കുകള്‍, സ്‌കിന്‍കെയര്‍, ആഭരണങ്ങള്‍, വെയറബിള്‍ ഉപകരണങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ പരമ്പരാഗത എഫ്എംസിജി കമ്പനികള്‍ക്ക് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്.
ഈ പുതിയ ബ്രാന്‍ഡുകളുടെ സംയുക്ത വരുമാനം 2025 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ബില്യണ്‍ ഡോളറിലെത്തി. അഞ്ച് വര്‍ഷം മുമ്പ് ഇത് വെറും 2 ബില്യണ്‍ ഡോളറായിരുന്നു. ഡിജിറ്റല്‍ കൊമേഴ്‌സ്, ക്വിക് കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍, വേഗമേറിയ ഉല്‍പ്പന്ന നവീകരണം എന്നിവയുടെ പിന്തുണയോടെയാണ് ഈ വളര്‍ച്ച. വലിയ കമ്പനികള്‍ പലപ്പോഴും ശ്രദ്ധിക്കാത്ത ഉപഭോക്തൃ ആവശ്യങ്ങള്‍ കണ്ടെത്തി അവ നിറവേറ്റുന്നതിലാണ് പുതിയ മ്പനികളുടെ വിജയം.
ആഭരണ വിഭാഗത്തിലെ പുതിയ ബ്രാന്‍ഡുകള്‍ വിപണിയേക്കാള്‍ 6.5 മടങ്ങ് വേഗത്തില്‍ വളര്‍ന്നു. ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍ മേഖലകളിലെ ബ്രാന്‍ഡുകള്‍ ആറിരട്ടി വേഗത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, ഹോം & കിച്ചന്‍, വെയറബിള്‍സ്, ഡിവൈസസ് മേഖലകളിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായി.
പ്രോട്ടീന്‍ സമൃദ്ധമായ സ്‌നാക്കുകള്‍, ആരോഗ്യകരമായ പാനീയങ്ങള്‍, ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍, എര്‍ഗണോമിക് ഫര്‍ണിച്ചറുകള്‍ തുടങ്ങിയ പ്രത്യേക ഉപഭോക്തൃ ആവശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ബ്രാന്‍ഡുകള്‍ വിപണി പിടിച്ചെടുക്കുന്നത്. അതേസമയം, ഈ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ക്വിക് കൊമേഴ്‌സ് മേഖലയാണ്. ഉപഭോക്താക്കളിലേക്ക് അതിവേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന സംവിധാനങ്ങള്‍ പുതിയ ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു.
എന്നാല്‍ വിജയത്തിലേക്കുള്ള വഴി എളുപ്പമല്ല. 2008 മുതല്‍ ആരംഭിച്ച ഉപഭോക്തൃ കമ്പനികളില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് 100 കോടി രൂപ വരുമാന പരിധി കടന്നത്. അതില്‍ തന്നെ 500 കോടി വരുമാനത്തിലേക്ക് വളര്‍ന്നത് വെറും 22 ശതമാനം ബ്രാന്‍ഡുകള്‍ മാത്രമാണ്. ഇന്ത്യന്‍ ഉപഭോക്തൃ വിപണിയില്‍ പുതിയ തലമുറ ബ്രാന്‍ഡുകള്‍ വേഗത്തില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും, ദീര്‍ഘകാല വിജയവും വന്‍തോതിലുള്ള വളര്‍ച്ചയും കൈവരിക്കുന്നത് ഇപ്പോഴും വളരെ കുറച്ച് കമ്പനികള്‍ക്കു മാത്രമാണെന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രധാന കണ്ടെത്തല്‍.
Content Highlights: India’s emerging consumer brands are expanding at more than three times the pace of their markets, leveraging digital and quick commerce to disrupt traditional FMCG players and capture demand in fast-growing categories such as beauty, jewellery, snacks, and wearables