US ന്റെ ഡബിൾ ബാരൽ; പരാഗ്വയെ തകർത്ത് ഈ ലോകകപ്പിലെ ആദ്യ ഇരട്ട ഗോളുമായി ബലോഗൺ

ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ പരാഗ്വായെ തോൽപിച്ചത്.

US ന്റെ ഡബിൾ ബാരൽ; പരാഗ്വയെ തകർത്ത് ഈ ലോകകപ്പിലെ ആദ്യ ഇരട്ട ഗോളുമായി ബലോഗൺ
dot image

ഫിഫ ലോകകപ്പ് 2026 ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ പരാഗ്വായെ തകർത്ത് ആതിഥേയരായ യുഎസ്എ വമ്പൻ ജയം നേടിയിരിക്കുകയാണ്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ പരാഗ്വായെ തോൽപിച്ചത്.

ഫോലെരിൻ ബലോഗൺ ഇരട്ട ഗോൾ നേടി. ജിയോവാനി റെയ്‌നയാണ് മറ്റൊരു ഗോൾ നേടിയത്. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു.മൗറീഷ്യയോ പാരഗ്വായ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടി.

എ സി മിലാൻ താരം ക്രിസ്റ്റ്യൻ പുലിസിച്ചിനെ പൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞ പരാഗ്വായ്ക്ക് വില്ലനായി എത്തിയത് എഎസ് മൊണോക്കോയുടെ ഇരുപത്തിനാലുകാരൻ ഫോലെരിൻ ബലോഗൺ ആയിരുന്നു. ഇരട്ട ഗോളുകൾ നേടിയ താരം പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി

ആഴ്‌സണൽ യൂത്ത് അക്കാദമിയിലൂടെ കളി തുടങ്ങിയ ബലോഗൺ ഈ സീസണിൽ മൊണോക്കോയ്ക്ക് വേണ്ടി ലീഗ് വണ്ണിൽ മുപ്പത് മത്സരങ്ങളിൽ നിന്നായി 13 ഗോളുകൾ നേടിയിട്ടുണ്ട് ണോക്കോയുടെ പ്ലെയർ ഓഫ് ദി സീസൺ പുരസ്കാരവും ഈ വർഷം ബലോഗൺ സ്വന്തമാക്കിയിരുന്നു.

2023 മുതൽ യുഎസിന് വേണ്ടി കളിക്കുന്ന ബലോഗൺ ഇതുവരെ 28 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നായി 11 ഗോളുകൾ നേടിയിട്ടുണ്ട്. ജൂൺ 20 ന് ഓസ്‌ട്രേലിയയുമായും 26 ന് തുർക്കിയുമായാണ് ഇനി യുഎസ്എക്ക് മത്സരമുള്ളത്.

content highlights:folarin-balogun-scores-brace-usa-vs-paraguay-fifa-world-cup-2026

dot image
To advertise here,contact us
dot image