

ഫിഫ ലോകകപ്പ് 2026 ഗ്രൂപ് ഡിയിലെ ആദ്യ മത്സരത്തിൽ പരാഗ്വായെ തകർത്ത് ആതിഥേയരായ യുഎസ്എയ്ക്ക് വമ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുഎസ്എ പരാഗ്വായെ തോൽപിച്ചത്.
ഫോലെരിൻ ബലോഗൺ ഇരട്ട ഗോൾ നേടി. ജിയോവാനി റെയ്‌നയാണ് മറ്റൊരു ഗോൾ നേടിയത്. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു.മൗറീഷ്യയോ പാരഗ്വായ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടി.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയെയും ബ്രസീലിനെയും തോൽപ്പിച്ചെത്തിയ ആത്മവിശ്വാസത്തിലാണ് പരാഗ്വ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്.
എന്നാൽ മൗറീസിയോ പോച്ചട്ടീനോയുടെ പരിശീലനത്തിലിറങ്ങിയ യുഎസ്എ കൃത്യമായ കരുനീക്കങ്ങളോടെയാണ് കളത്തിലിറങ്ങിയത്.
content highlights:usa beats paraguay fifa world cup 2026 group stage match result