ബിയർ പോയിട്ട് വെള്ളത്തിന് പോലും പൊള്ളുന്ന വില; ലോകകപ്പ് വേദിയിൽ കീശ കാലിയാക്കൽ മത്സരം

ബിയർ പോയിട്ട് വെള്ളത്തിന് പോലും പൊള്ളുന്ന വില; ലോകകപ്പ് വേദിയിൽ കീശ കാലിയാക്കൽ മത്സരം

ബിയർ പോയിട്ട് വെള്ളത്തിന് പോലും പൊള്ളുന്ന വില; ലോകകപ്പ് വേദിയിൽ കീശ കാലിയാക്കൽ മത്സരം
dot image

ഫിഫ ലോകകപ്പ് വേദികളിലെ ഭക്ഷണ സാധനങ്ങളുടെ വിലയെ ചൊല്ലി വിമർശനം. യാത്ര, ടിക്കറ്റ്, താമസ്, ഭക്ഷണം, തുടങ്ങി ബിയറിനു വരെ പൊള്ളും വിലയാണെന്ന വിമർശനമാണ് ഉയരുന്നത്. ലോകകപ്പിലെ വില വിവരങ്ങൾ പുതിയ വിവാദത്തിനും വഴി തുറന്നിട്ടുണ്ട്.

ലോകകപ്പിലെ വലിയ ചെലവിന്റെ നേര്‍ച്ചിത്രം ആരാധകര്‍ ശരിക്കും അനുഭവിച്ചത് ലോകകപ്പിനു തൊട്ടുമുൻപ് നടന്ന ന്യൂസിലൻഡും ഇം​ഗ്ലണ്ടും തമ്മിലുള്ള സന്നാഹ മത്സരം കാണാൻ പോയപ്പോഴാണ്. ജൂണ്‍ 6 ന് രാത്രി ഫ്ലോറിഡയിലെ റെയ്മണ്ട് ജെയിംസ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഹാരി കെയ്നിന്റെ ഏക ഗോളില്‍ ഇംഗ്ലണ്ട് ജയിച്ച ഈ മത്സരത്തില്‍, കളി കാണാനെത്തിയ ആരാധകര്‍ ബിയർ കുടിക്കാൻ കടയിലെത്തിയപ്പോഴാണ് ഞെട്ടിപ്പോയത്.

സ്റ്റേഡിയത്തിലെ കടകളില്‍ അവരെ കാത്തിരുന്നത് അമ്പരപ്പിക്കുന്ന വിലയായിരുന്നു. ഒരു ലാര്‍ജ് ഡൊമസ്റ്റിക് ബിയറിന് 16.75 ഡോളറാണ് (ഏതാണ്ട് 1,608 രൂപ) ഈടാക്കിയത്. പ്രീമിയം ലാര്‍ജ് ബിയറിന് നല്‍കേണ്ടത് 18 ഡോളറും (ഏതാണ്ട് 1,728 രൂപ).

. ഇതൊന്നും ഫ്രഷ് ബിയറുകളുമായിരുന്നില്ല. പകരം തണുപ്പ് പോയ കാന്‍ ബിയറുകളാണ് ഇത്രയും വലിയ തുകയ്ക്ക് വിറ്റിരുന്നത്. മാധ്യമ പ്രവര്‍ത്തകനായ മൈക്ക് കീഗന്‍ ഈ മെനു കാര്‍ഡിന്റെ ചിത്രം ഓണ്‍ലൈനില്‍ പങ്കുവെച്ചതോടെയാണ് വിവാദം ആളിക്കത്താൻ തുടങ്ങിയത്.

ടൂര്‍ണമെന്റ് വലിയ പണപ്പിരിവാണെന്ന വിമര്‍ശനമാണ് എങ്ങും ഉയരുന്നത്. ഫിഫ അടുത്തിടെ നല്‍കിയിരുന്ന ചുരുക്കം ചില സൗജന്യ ടിക്കറ്റുകള്‍ റദ്ദാക്കിയത് ഈ വിമര്‍ശനങ്ങളുടെ ആക്കം കൂട്ടുകയും ചെയ്തു. മദ്യം വേണ്ട, കുറച്ച് പച്ചവെള്ളം കുടിക്കാമെന്ന് കരുതിയാലും രക്ഷയില്ല. സ്റ്റേഡിയത്തില്‍ ഒരു കുപ്പി വെള്ളത്തിന് നല്‍കേണ്ടത് 8.75 ഡോളറാണ് (ഏതാണ്ട് 840 രൂപ).

നേരത്തെ തന്നെ ടിക്കറ്റ് വില സംബന്ധിച്ചു വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. 2022ലെ ഖത്തർ ലോകകപ്പിനേക്കാൾ അഞ്ചിരട്ടി അധികമാണ് ടിക്കറ്റിനു ഇത്തവണ ഈടാക്കിയത്.

മെക്‌സിക്കോയില്‍ നടക്കുന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകളുടെ വില 3,000 ഡോളര്‍ (ഏതാണ്ട് 2,88,000 രൂപ) മുതല്‍ 10,000 ഡോളര്‍ (ഏതാണ്ട് 9,60,000 രൂപ) വരെയാണ്.

content highlights:fifa-world-cup-2026-stadium-food-and-beer-prices-shock-fans

dot image
To advertise here,contact us
dot image