വിജയ് - സംഗീത പ്രശ്നത്തിൽ ഇടപ്പെട്ട് അമ്മ ശോഭ; പിറന്നാൾ ദിനത്തിൽ ഒന്നിക്കുമെന്ന് അഭ്യൂഹം

ലണ്ടനിലായിരുന്ന സംഗീത ഇതിനകം ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വിജയ്‌യോ സംഗീതയോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിജയ് - സംഗീത പ്രശ്നത്തിൽ ഇടപ്പെട്ട് അമ്മ ശോഭ; പിറന്നാൾ ദിനത്തിൽ ഒന്നിക്കുമെന്ന് അഭ്യൂഹം
dot image

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഇപ്പോഴിതാ സംഗീതയും വിജയ്‌യും വീണ്ടും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

കുടുംബാംഗങ്ങള്‍ ഇടപെട്ടാണ് ഇരുവരേയും വീണ്ടും ഒന്നിപ്പിച്ചതെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ലണ്ടനിലായിരുന്ന സംഗീത ഇതിനകം ചെന്നൈയിലേക്ക് മടങ്ങിയെന്നും ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം വിജയ്‌യോ സംഗീതയോ കുടുംബാംഗങ്ങളോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂൺ 22ന് വിജയ്‌യുടെ ജന്മദിനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നുള്ള ഊഹാപോഹങ്ങളും ശക്തമാണ്.

നേരത്തേ വിജയ്‌യുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലും ഭാര്യ സംഗീതയും മക്കളും പങ്കെടുത്തിരുന്നില്ല. വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലും സംഗീതയേയും മക്കളെയും കണ്ടിട്ടില്ല. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിച്ചിരുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു.

മകൻ ജേസൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവർ നിലവിൽ അമ്മയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നാണ് സൂചനകൾ. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും കുടുംബ ചടങ്ങുകളിൽ നിന്നും ഇവർ വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. 1998-ല്‍ യുകെയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്.

Content Highlights: Rumours surrounding the relationship between Vijay and Sangeetha Sornalingam have taken a new turn, with reports claiming that efforts are underway to resolve the issues between the couple. Speculation on social media suggests that they may be seen together during Vijay's birthday celebrations, sparking hopes among fans of a reconciliation.

dot image
To advertise here,contact us
dot image