കാനറികൾ കളത്തിൽ; മൊറോക്കോ എതിരാളികൾ; ഖത്തർ ടീമിനൊപ്പം പ്രതീക്ഷയോടെ മലയാളിയും

ഫിഫ ലോകകപ്പ് 2026 ൽ ബ്രസീൽ കളത്തിൽ

കാനറികൾ കളത്തിൽ; മൊറോക്കോ എതിരാളികൾ; ഖത്തർ ടീമിനൊപ്പം പ്രതീക്ഷയോടെ മലയാളിയും
dot image

ഫിഫ ലോകകപ്പ് 2026 ൽ ബ്രസീൽ കളത്തിൽ. നാളെ പുലർച്ചെ 3 .30 ന് ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുമായാണ് ഗ്രൂപ്പ് സിയിലെ ഈ മത്സരം.

ഈ മത്സരത്തിന് മുമ്പ് ഇന്ന് അർധ രാത്രി 12 .30 ന് ഗ്രൂപ്പ് ബിയിൽ ഖത്തർ സ്വിറ്റ്സർലാൻഡിനെ നേരിടും. ഖത്തർ ടീമിൽ ഇടം നേടിയ കണ്ണൂരുകാരൻ തഹ്‌സിൻ മുഹമ്മദ് കളിക്കുമോ എന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്.

നാളെ രാവിലെ ഗ്രൂപ്പ് സി യിലെ മറ്റൊരു പോരാട്ടമുണ്ട്. 6 .30 ന് ഹെയ്തി സ്കോട്ലാൻഡിനെ നേരിടും. ശേഷം ഗ്രൂപ്പ് ഡി യിൽ രാത്രി 9 .30 ന് തുർക്കി ഓസ്ട്രിയയെയും ഗ്രൂപ്പ് ഇ യിൽ രാത്രി 9 .30 ന് ജർമനി കുറസാവോയെയും നേരിടും.

content highlights: brazil vs morocco fifa world cup 2026 malayali player in qatar team

dot image
To advertise here,contact us
dot image