നെയ്മര്‍ ലോകകപ്പിനില്ല? കളിക്കുമോ എന്ന് ഉറപ്പിച്ചുപറയാതെ ആഞ്ചലോട്ടി

തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാണ് നെയ്മര്‍, ഇതാണ് ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന് തിരിച്ചടിയാകുന്നത്

നെയ്മര്‍ ലോകകപ്പിനില്ല? കളിക്കുമോ എന്ന് ഉറപ്പിച്ചുപറയാതെ ആഞ്ചലോട്ടി
dot image

അടുത്ത തിങ്കളാഴ്ചയാണ് ഫുട്‌ബോള്‍ ലോകകപ്പിനുള്ള 26 അംഗ സ്‌ക്വാഡിനെ ബ്രസീല്‍ പ്രഖ്യാപിക്കുക. പക്ഷെ, ടീമില്‍ സൂപ്പര്‍ താരം നെയ്മറുണ്ടാകുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലുള്ള നെയ്മര്‍ ഒരുപക്ഷെ ലോകകപ്പ് കളിച്ചേക്കില്ലെന്ന ആശങ്ക തുടരുന്നതിനിടെയാണ് കോച്ചിന്റെ പ്രതികരണം ചര്‍ച്ചയാകുന്നത്. നെയ്മറിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണോ എന്നത് തന്റെ മാത്രം തീരുമാനമാണെന്ന് ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി പറഞ്ഞു. ഇതോടെ തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന ടീമിന്റെ കാര്യത്തില്‍ ആകാംക്ഷയിലാണ് ആരാധകര്‍.

'നെയ്മര്‍ ബ്രസീലിന്റെ മികച്ച താരങ്ങളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കളിമികവിന് വിശേഷണങ്ങള്‍ ആവശ്യമില്ല. എന്നാല്‍ സമീപകാലത്ത് താരത്തിനുണ്ടായ പരിക്കുകള്‍ സങ്കീര്‍ണമായിരുന്നു. അതില്‍നിന്ന് മോചിതനായി ഇപ്പോള്‍ ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. ഫിറ്റ്‌നസ് ലെവലും മെച്ചപ്പെട്ടുവരുന്നു. ഈ സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ എനിക്കുകഴിയും. അത് നൂറ് ശതമാനം പ്രഫഷനല്‍ ആയിരിക്കും' -ആഞ്ചലോട്ടി പറഞ്ഞു. പുറത്തുനിന്നുള്ള ആളുകള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ സ്വാധീനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2002ന് ശേഷം ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടാനാകാത്ത ബ്രസീല്‍ ഈവര്‍ഷം അമേരിക്കയില്‍ കപ്പുയര്‍ത്തണമെന്ന ആഗ്രഹത്തോടെയാണ് ആഞ്ചലോട്ടിയെ കോച്ചായി എത്തിച്ചത്. മികച്ച ടീമിനെ ഒരുക്കി ലോകകപ്പിലേക്ക് എത്തണമെന്നാണ് ആഞ്ചലോട്ടിയുടെ ലക്ഷ്യം. എന്നാല്‍ പലരുടെയും പരിക്കുകള്‍ ടീമിന് വില്ലനാവുകയാണ്.

content highlights: Neymar out of the World Cup? Ancelotti remains non-committal about his participation

dot image
To advertise here,contact us
dot image