

സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമായിരുന്നു കറുപ്പ്. സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യ പ്രദർശനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്ക് ആരംഭിക്കേണ്ട പ്രദർശനങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അവസാന നിമിഷം ഒഴിവാക്കിയത്. ചിത്രത്തിന്റെ റിലീസ് പ്ലാനുകളെ ഈ അപ്രതീക്ഷിത തടസ്സം സാരമായി ബാധിച്ചിരിക്കുകയാണ്. ഷോകൾ നിർത്തിവെച്ചത് ആരാധകരേയും നിരാശയിലാഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് ഷോകൾ റദ്ദാക്കിയ വിവരം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ 9 മണിയുടെ ഷോകൾ റദ്ദാക്കേണ്ടി വന്നതിൽ അദ്ദേഹം പ്രേക്ഷകരോട് മാപ്പപേക്ഷിക്കുകയും ചെയ്തു. സാമ്പത്തിക തർക്കങ്ങൾ പരിഹരിക്കപ്പെടാത്തതാണ് റിലീസ് തടസപ്പെടാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂര്യ-തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. സൂര്യക്ക് മുന്‍പ് ആദ്യം വിജയ്യെ നായകനാക്കായിരുന്നു തന്റെ പ്ലാന്‍ എന്നും എന്നാല്‍ അത് നടക്കാതെ പോയി എന്നും സംവിധായകന്‍ ആര്‍ ജെ ബാലാജി മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
Content Highlights: The first scheduled screenings of the Tamil film Karuppin, starring Suriya, have reportedly been cancelled. The unexpected development has led to uncertainty among fans and exhibitors regarding the film’s immediate release plans.