സൗദിയില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം, കപ്പുയര്‍ത്തുമോ ക്രിസ്റ്റ്യാനോ; സാധ്യതകള്‍ ഇങ്ങനെ

അല്‍ നസ്ര്‍-അല്‍ ഹിലാല്‍ പോരാട്ടം ഇന്ന് രാത്രി 11.30ന് റിയാദില്‍

സൗദിയില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം, കപ്പുയര്‍ത്തുമോ ക്രിസ്റ്റ്യാനോ; സാധ്യതകള്‍ ഇങ്ങനെ
dot image

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ ഗാലറി ആരവം മുഴക്കും, മഞ്ഞ ജേഴ്‌സിയില്‍ നിറഞ്ഞുനില്‍ക്കുന്ന ആ ഗാലറിയെ സാക്ഷിയാക്കി ഇന്ന് ഇതിഹാസ താരം കപ്പുയര്‍ത്തുമോ എന്നതാണ് ആകാംക്ഷ. സൗദി അറേബ്യയിലെത്തിയ ശേഷം സൗദി പ്രൊ ലീഗ് കിരീടം ലഭിച്ചില്ലെന്ന പേരുദോഷം ഇന്ന് മാറ്റാനാകുമെന്നാണ് പ്രതീക്ഷ. പക്ഷെ, എതിരാളികള്‍ ശക്തരാണ്. അറേബ്യന്‍ ഫുട്‌ബോളിലെ വമ്പന്മാര്‍, അല്‍ ഹിലാല്‍! മത്സരം രാത്രി 11.30ന് റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്കില്‍.

അല്‍ ഹിലാലിനേക്കാള്‍ അഞ്ച് പോയിന്റ് മുന്നിലുള്ള അല്‍ നസ്റിന് സമനില പിടിച്ചാല്‍ പോലും കിരീട നേട്ടത്തിന് വഴിയൊരുങ്ങും. 32 മത്സരങ്ങളില്‍നിന്ന് 82 പോയിന്റാണ് അല്‍ നസ്‌റിനുള്ളത്. 31 കളിയില്‍ ഹിലാലിനാകട്ടെ 77 പോയിന്റും. ഇന്നത്തെ മത്സരത്തില്‍ തോറ്റാല്‍പ്പിന്നെ അല്‍ ഹിലാലിന് ബാക്കിയുള്ള മത്സരങ്ങള്‍ എല്ലാം ജയിച്ചിട്ടും കാര്യമില്ല. ഇന്ന് ജയിച്ചാല്‍ അല്‍ നസ്‌റിന് കിരീടം ഉറപ്പാക്കാമെന്നതാണ് പ്രധാനം. തോറ്റാല്‍ അടുത്ത മത്സരങ്ങളില്‍ ഹിലാലിന്റെ മത്സര ഫലം കൂടി നിര്‍ണായകമാകും. മത്സരത്തിന്റെ പ്രാധാന്യമേറിയതോടെ ടിക്കറ്റുകള്‍ക്കും വില വര്‍ധിച്ചു. മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ മുന്നൂറിരട്ടിയോളമാണ് വര്‍ധിച്ചത്. ക്രിസ്റ്റ്യാനോ സൗദി പ്രോ ലീഗിലെ അരങ്ങേറ്റം കുറിച്ച ഗ്രൗണ്ടാണ് അല്‍ അവ്വല്‍ പാര്‍ക്ക്. അവിടെ കിരീടമുയര്‍ത്തുമോ എന്നതും ആകാംക്ഷയാണ്.

ഹോം ഗ്രൗണ്ട് ആവേശവും റൊണാള്‍ഡോയുടെ അനുഭവസമ്പത്തും അല്‍ നസ്‌റിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ഡെര്‍ബി അത്ര എളുപ്പമാകില്ല. സീസണിന്റെ ആദ്യ പാതിയില്‍ അല്‍ഹിലാല്‍ 3-1ന് അല്‍നസ്‌റിനെ തോല്‍പിച്ചിരുന്നു. പരമാവധി സമനില മാത്രം വഴങ്ങി ഇതുവരെ തോല്‍വിയറിയാത്ത ഹിലാല്‍ മികച്ച ഫോമിലാണ് എന്നത് അല്‍ നസ്‌റിന് ആശങ്കയേറ്റുന്നു. എന്നാല്‍ സമനിലയോ തോല്‍വിയോ ഹിലാലിന്റെ കിരീട സ്വപ്നത്തിന് വലിയ തിരിച്ചടിയാവും. ലീഗിലെ ഏറ്റവും മികച്ച രണ്ട് ടീമുകളുടെ ഏറ്റുമുട്ടലിനൊപ്പം ഗോള്‍മഴയും ആവേശകരമായ മത്സരവും കാണാമെന്നതാണ് കാണികളുടെ പ്രതീക്ഷ.

content highlights: A life-and-death battle in Saudi today; Will Cristiano lift the cup? Here are the possibilities

dot image
To advertise here,contact us
dot image