ബാഴ്‌സലോണ നഗരത്തില്‍ പലസ്തീന്‍ പതാകയേന്തി ലമീന്‍ യമാല്‍; വിജയാഹ്ലാദത്തില്‍ സ്പാനിഷ് താരത്തിന്റെ ആഘോഷം വൈറല്‍

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സലോണ കിരീടം നേടിയത്

ബാഴ്‌സലോണ നഗരത്തില്‍ പലസ്തീന്‍ പതാകയേന്തി ലമീന്‍ യമാല്‍; വിജയാഹ്ലാദത്തില്‍ സ്പാനിഷ് താരത്തിന്റെ ആഘോഷം വൈറല്‍
dot image

ബാഴ്‌സലോണ നഗരത്തില്‍ ആഹ്ലാദദിനമായിരുന്നു ഇന്നലെ. ചിരവൈരികളായ റയല്‍ മഡ്രിഡിനെ തോല്‍പ്പിച്ച് ലാലിഗ കിരീടം നേടിയതാണ് ബാഴ്‌സലോണയെ ആവേശത്തിലാഴ്ത്തിയത്. ആയിരക്കണക്കിന് ആരാധകര്‍ ബാഴ്‌സലോണയുടെ വിജയാഹ്ലാദ പരേഡ് കാണാന്‍ നഗരത്തിലെത്തിയത്.

എന്നാല്‍ വിജയാഹ്ലാദത്തില്‍ ഏറ്റവുമധികം ശ്രദ്ധയിലെത്തിയത് ലമീന്‍ യമാലാണ്. പലസ്തീന്‍ പതാക വീശിയാണ് യമാല്‍ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിനെതിരായ സന്ദേശം കൂടിയായി ഇത്. സ്‌പെയിനിലെ വിവിധ നഗരങ്ങളും പ്രത്യേകിച്ച് ബാഴ്‌സലോണയിലുമെല്ലാം പലസ്തീന്‍ അനുകൂല റാലികള്‍ നടന്നിരുന്നു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച ലമീന്‍ യമാലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

റയല്‍ മഡ്രിഡിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ബാഴ്സലോണ തങ്ങളുടെ 29-ാം സ്പാനിഷ് ലാലിഗ കിരീടം കരസ്ഥമാക്കിയത്. 36 കിരീടങ്ങള്‍ നേടിയ റയലിന്റെ ചരിത്രനേട്ടത്തിലേക്ക് ബാഴ്സലോണയ്ക്ക് ഇനി വേണ്ടത് ഏഴുകിരീടങ്ങള്‍ കൂടിയാണ്. 2023-24 സീസണിലാണ് റയല്‍ അവസാനമായി ലാലിഗ കിരീടം ചൂടിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്.

ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ഒരു കിടിലന്‍ ഫ്രീ കിക്കിലൂടെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് റയലിന് ആദ്യ ആഘാതമേല്‍പ്പിച്ചു. 9-ാം മിനിറ്റിലായിരുന്നു ഇത്. 18-ാം മിനിറ്റില്‍ ഡാനി ഓള്‍മോയുടെ മികച്ച ഫ്‌ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാന്‍ ടോറസ് മനോഹരമായി ഗോള്‍വലയില്‍ നിക്ഷേപിച്ചു.

content highlights: Lamine Yamal carries Palestinian flag in Barcelona city; Spanish star's victory celebration goes viral

dot image
To advertise here,contact us
dot image