നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം: ബഹ്‌റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി 'വിജയജ്വാല' ആഘോഷം സംഘടിപ്പിച്ചു

മനാമയിലെ കെഎംസിസി ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസ ലോകത്തെ നിരവധി യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു.

നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം: ബഹ്‌റൈൻ കണ്ണൂർ ജില്ലാ കമ്മിറ്റി 'വിജയജ്വാല' ആഘോഷം സംഘടിപ്പിച്ചു
dot image

മനാമ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിച്ച 102 സീറ്റുകളുടെ തിളക്കമാർന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ടീം യുഡിഎഫ് ബഹ്റൈൻ - കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിജയജ്വാല' എന്ന പേരിൽ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. മനാമയിലെ കെഎംസിസി ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസ ലോകത്തെ നിരവധി യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തു.

കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നിജിൽ രമേശ് അധ്യക്ഷത വഹിച്ചു. കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പാണ് ഈ വിജയമെന്നും, ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് 102 സീറ്റുകളിലെ ഈ മഹാവിജയമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഒഐസിസി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി മനു മാത്യു മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ മതേതര വിശ്വാസികൾ യുഡിഎഫിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ ഫലമെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഒഐസിസി ദേശീയ കമ്മിറ്റി പ്രതിനിധി റിജിത്ത് മൊട്ടപ്പാറ, കെഎംസിസി ദേശീയ കമ്മിറ്റി പ്രതിനിധി ഷാഹിർ കാട്ടാമ്പള്ളി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഷനീദ് ആലക്കാട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Content Highlights: The Bahrain Kannur District Committee organized a “Vijayajwala” celebration to mark the UDF’s victory in the Legislative Assembly elections, highlighting political enthusiasm among supporters.

dot image
To advertise here,contact us
dot image