'കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് ജമാഅത്തെ ഇസ്‌ലാമിയെയും ലീഗിനെയും ഭയന്നിട്ട്'; കെ സുരേന്ദ്രൻ

'മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും അദ്ദേഹം കരിപ്പൂരില്‍ വിമാനമിറങ്ങി ആദ്യദര്‍ശനം പാണക്കാട് തറവാട്ടിലായിരിക്കുമെന്നത് ഉറപ്പ്'

'കോൺഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് ജമാഅത്തെ ഇസ്‌ലാമിയെയും ലീഗിനെയും ഭയന്നിട്ട്'; കെ സുരേന്ദ്രൻ
dot image

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെയും മുസ്‌ലിം ലീഗിനെയും ഭയന്നാണ് കോണ്‍ഗ്രസ് ഹെെക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും അദ്ദേഹം കരിപ്പൂരില്‍ വിമാനമിറങ്ങി ആദ്യദര്‍ശനം പാണക്കാട് തറവാട്ടിലായിരിക്കുമെന്നത് ഉറപ്പാണെന്നും സുരേന്ദ്രന്‍ കുറിച്ചു. വോട്ടുചെയ്ത മതേതര ഭൂരിപക്ഷവും രണ്ടാനമ്മ ന്യൂനപക്ഷവും അടുത്ത അഞ്ചുകൊല്ലവും അനുഭവിക്കാന്‍ പോവുന്നതേയുള്ളൂവെന്ന് പറഞ്ഞാണ് സുരേന്ദ്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

63 എം. എൽ. എമാരും മൂന്നു സ്വതന്ത്രരുമടക്കം 66 പേർ സ്വന്തമായി ഉണ്ടായിട്ടും കോൺഗ്രസ്സ് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്? ഉത്തരം വളരെ ലളിതം. ജമാ അത്ത് എ ഇസ്ളാമിയേയും മുസ്ലീം ലീഗിനേയും. അവരാണ് ഈ ബഹളങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് സാമാന്യ വിവേകമുള്ള ആർക്കും ബോധ്യമാവും. ഇനി അഥവാ മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും ആ മാന്യദേഹം കരിപ്പൂരിൽ വിമാനമിറങ്ങി ആദ്യദർശനം പാണക്കാട് തറവാട്ടിലായിരിക്കുമെന്നത് ഉറപ്പ്. വോട്ടുചെയ്ത മതേതര ഭൂരിപക്ഷവും രണ്ടാനമ്മ ന്യൂനപക്ഷവും അടുത്ത അഞ്ചുകൊല്ലവും അനുഭവിക്കാൻ പോവുന്നതേയുള്ളൂ...

Content Highlights: k surendran says congress delaying chief minister announcement fearing jamaate islami and league

dot image
To advertise here,contact us
dot image