ഇതിലും മികച്ച അനൗൺസ്‌മെന്റ് സ്വപ്നത്തിൽ മാത്രം; ക്യാപ്നൗവിലെ എൽ ക്ലാസിക്കോക്കിടയിൽ മറ്റൊരു' El Clasico'

മത്സരം കനക്കുന്നതിനിടെയാണ് ഗ്യാലറിയിൽ മറ്റൊരു എൽ ക്ലാസിക്കോയുടെ ബാനറുയരുന്നത്.

ഇതിലും മികച്ച അനൗൺസ്‌മെന്റ് സ്വപ്നത്തിൽ മാത്രം; ക്യാപ്നൗവിലെ എൽ ക്ലാസിക്കോക്കിടയിൽ മറ്റൊരു' El Clasico'
dot image

സ്‌പെയിനിലെ ക്യാപ്നൗവിൽ ചിരവൈരികളായ റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുകയാണ്. മത്സരം കനക്കുന്നതിനിടെയാണ് ഗ്യാലറിയിൽ മറ്റൊരു എൽ ക്ലാസിക്കോയുടെ ബാനറുയരുന്നത്.

മലയാള സിനിമാ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു സിനിമാ അനൗൺസ്മെന്റായിരുന്നു അത്. അതുയർത്തിയത് മറ്റാരുമല്ല സാക്ഷാൽ ടോവിനോ തോമസും നസ്രിയ നസീമും ചേർന്ന്.

മുഹ്‌സിൻ പരാരിയുടെ അടുത്തിറങ്ങാൻ പോകുന്ന പുതിയ സിനിമയായാണ് എൽ ക്ലാസിക്കോ. 'ഗ്രേസിയസ് എൽ ക്ലാസിക്കോ' എന്നാണ് മുഴുവൻ പേര്. ടോവിനോ തോമസ് നായകനായും നസ്രിയ നായികയായും എത്തുന്ന സ്പോർട്സ്, പ്രതേകിച്ച് ഫുട്ബോൾ പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവിടും.

അതേ സമയം ഇന്നലെ നടന്ന എൽ ക്ലോസിക്കോയിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ ലാലിഗ കിരീടം സ്വന്തമാക്കി. മാർക്കസ് റാഷ്‌ഫോർഡ് ,ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോൾ നേടിയത്. മൂന്ന് മത്സരങ്ങൾ ബാക്കിനിർത്തിയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചിരിക്കുന്നത്. ബാഴ്‌സയുടെ 29-ാം ലാ ലിഗ കിരീടമാണിത്.

content highlights:tovino thomas nazriya nazim el clasico muhsin parari announcement

dot image
To advertise here,contact us
dot image