26 ദിവസം കൊണ്ട് 243 കോടി, പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്, അക്ഷയ് കുമാറിനും ബമ്പർ

ഉത്തരേന്ത്യന്‍ മാര്‍ക്കറ്റ് പ്രധാനമായും ലക്ഷ്യമാക്കിയിരിക്കുന്ന ചിത്രം കേരളത്തിൽ നിന്ന് ഇത്രയും കളക്ഷൻ ഉണ്ടാക്കിയത് ഒരു നേട്ടമാണ്. ഏഴാം തവണയാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിച്ചെത്തുന്നത്.

26 ദിവസം കൊണ്ട്  243 കോടി,  പ്രിയദര്‍ശന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്, അക്ഷയ് കുമാറിനും ബമ്പർ
dot image

പതിനാല് വര്‍ഷത്തിന് ശേഷം അക്ഷയ് കുമാറും സംവിധായകന്‍ പ്രിയദര്‍ശനും ഒന്നിച്ച ചിത്രമാണ് ഭൂത് ബംഗ്ല. ചിത്രം റിലീസായി ആദ്യദിനം മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബോക്‌സ് ഓഫിസില്‍ അതിവേഗം കുതിക്കുകയാണ് ചിത്രം. സിനിമ തിയേറ്ററിൽ 200 കോടി നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 26 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 243 കോടിയാണ്. ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 160.10 കോടിയും ഗ്രോസ് 189.97 കോടിയും. 53.15 കോടിയാണ് ഇതുവരെയുള്ള വിദേശ ഗ്രോസ്.

ട്രാക്കര്‍ ആയ ജെറിന്‍ ജോര്‍ജുകുട്ടിയുടെ കണക്ക് പ്രകാരം 24 ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 32 ലക്ഷം ആണ്. ഉത്തരേന്ത്യന്‍ മാര്‍ക്കറ്റ് പ്രധാനമായും ലക്ഷ്യമാക്കിയിരിക്കുന്ന ചിത്രം കേരളത്തിൽ നിന്ന് ഇത്രയും കളക്ഷൻ ഉണ്ടാക്കിയത് ഒരു നേട്ടമാണ്.
ഏഴാം തവണയാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിച്ചെത്തുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഖാട്ടാ മീട്ടയാണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം.

ആകാശ് എ കൗഷിക്കിന്‍റെ കഥയ്ക്ക് റോഹന്‍ ശങ്കര്‍, അഭിലാഷ് നായര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2021 ല്‍ റിലീസ് ചെയ്‌ത ഹങ്കാമ 2 വിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ഭൂത് ബംഗ്ല.

ബാലാജി മോഷൻ പിക്ചേഴ്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ശോഭാ കപൂർ, എക്താ ആർ. കപൂർ എന്നിവർ ചേർന്നാണ് നിർമാണം. ചിത്രത്തില്‍ തബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രിയദര്‍ശനും തബുവും അക്ഷയ് കുമാറും 25 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 2000ല്‍ റിലീസ് ചെയ്‌ത സൂപ്പര്‍ഹിറ്റ് ചിത്രം ഹീരാ ഫേരിയായിരുന്നു ഇവര്‍ ഒന്നിച്ച അവസാന ചിത്രം.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദർശന്റെ ഒരു ചിത്രം തിയേറ്ററിൽ എത്തുന്നത്. പ്രിയദര്‍ശനെ സംബന്ധിച്ച് മരക്കാറില്‍ സാധിക്കാതിരുന്ന വിജയം പിന്നീടുള്ള ചിത്രങ്ങളിലും സാധിച്ചിട്ടില്ല. കൊറോണ പേപ്പേഴ്സ്, അപ്പാത്ത എന്നിവയാണ് അദ്ദേഹത്തിന്‍റേതായി പിന്നീട് എത്തിയിട്ടുള്ളത്. അക്ഷയ് കുമാറിനെ സംബന്ധിച്ച് കൊവിഡ് കാലത്തിന് ശേഷം തന്‍റെ താരമൂല്യത്തിന് യോജിച്ച തരത്തിലുള്ള ഒരു വിജയം പിന്നീട് നേടാനായിട്ടില്ല.

Content Highlights:Bhoot Bangla has opened to a strong response from audiences from its very first day of release. The film is generating positive word-of-mouth for its blend of horror, comedy, and engaging performances.

dot image
To advertise here,contact us
dot image