

ലാലിഗ ലീഗ് കിരീടം നിലനിർത്തി ബാഴ്‌സലോണ. എൽ ക്ലോസിക്കോയിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ കിരീടം സ്വന്തമാക്കിയത്.
മാർക്കസ് റാഷ്‌ഫോർഡ് ,ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോൾ നേടിയത്. മൂന്ന് മത്സരങ്ങൾ ബാക്കിനിർത്തിയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചിരിക്കുന്നത്. ബാഴ്‌സയുടെ 29-ാം ലാ ലിഗ കിരീടമാണിത്.
WE MADE HISTORY 🏆 pic.twitter.com/ZHBqe8UbWB
— FC Barcelona (@FCBarcelona) May 10, 2026
ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. ഒരു കിടിലൻ ഫ്രീ കിക്കിലൂടെ മാർക്കസ് റാഷ്‌ഫോർഡ് റയലിന് ആദ്യ ആഘാതമേൽപ്പിച്ചു. 9-ാം മിനിറ്റിലായിരുന്നു ഇത്. 18-ാം മിനിറ്റിൽ ഡാനി ഓൾമോയുടെ മികച്ച ഫ്‌ളിക്കിലൂടെ ലഭിച്ച പന്ത് ഫെറാൻ ടോറസ് മനോഹരമായി ഗോൾവലയിൽ നിക്ഷേപിച്ചു.
അതേ സമയം ടീമിലെ പടലപ്പിണക്കൾക്കൊപ്പം എൽക്ലാസിക്കോ തോൽവിയും വലിയ ആഘാതമാണ് റയലിനുണ്ടാക്കുന്നത്. ഈ സീസണിൽ ഒറ്റ കപ്പിലാതെയാണ് അവരുടെ മടക്കവും.
content highlights:barcelona laliga champions el clasico win to real madrid