

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ആഴ്സണൽ. ജയത്തോടെ ഗണ്ണേഴ്‌സ് കിരീടപ്പോരാട്ടത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
ANOTHER BIG STEP. pic.twitter.com/Fyv4cB3obP
— Arsenal (@Arsenal) May 10, 2026
അവസാന നിമിഷം വരെ നീണ്ടുനിന്ന ഉദ്വേഗഭരിതമായ പോരാട്ടത്തിനൊടുവിലാണ് ഗണ്ണേഴ്സ് വിജയം പിടിച്ചെടുത്തത്. മത്സരത്തിന്റെ 83-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസാർഡ് നേടിയ തകർപ്പൻ ഗോളാണ് ആഴ്സണലിന് മൂന്ന് പോയിന്റുകൾ സമ്മാനിച്ചത്.
ജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് 79 പോയിന്റാണ് ആഴ്‌സണലിനുള്ളത്. 35 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി തൊട്ടുപിന്നിലുണ്ട്. ആഴ്‌സണലിന് രണ്ടും സിറ്റിക്ക് മൂന്നും മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്.
content highlights: arsenal vs west ham premier league 2026 title race update