കൊമ്പിന് മൂർച്ച കൂട്ടി കൊമ്പന്മാർ; സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുയെ സൈൻ ചെയ്തു

സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുയെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

കൊമ്പിന് മൂർച്ച കൂട്ടി കൊമ്പന്മാർ; സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുയെ സൈൻ ചെയ്തു
dot image

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പന്ത്രണ്ടാം സീസണിന് മുന്നോടിയായി ആക്രമണനിര ശക്തിപ്പെടുത്തി കേരളത്തിന്റെ കൊമ്പന്മാർ. പ്രതിരോധ കോട്ടയിലേക്ക് സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുയെ സൈൻ ചെയ്തു. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരം കൂടിയാണ് ഈ മുപ്പത്തിമൂന്നുകാരൻ. താരം ഉടൻ തന്നെ ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിക്കുമെന്ന് ക്ലബ് വ്യക്തമാക്കി.

യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിന്റെ കോട്ടയിലേക്കെത്തുന്നത്. സ്പെയിനിലെ ജിംനാസ്റ്റിക് ഡി ടരാഗോണ, സി.എഫ് അസ്കോ, എ.ഇ പ്രാറ്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ്.സി, ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡ് എഫ്.സി എന്നിവയ്ക്കായും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയും ബെർട്ടോമിയുവിനെ ശ്രദ്ധേയനാക്കുന്നു.

'വിക്ടർ ബെർട്ടോമിയുവിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആക്രമണനിരയിൽ ഏത് റോളും കൈകാര്യം ചെയ്യാൻ മികവുള്ള അദ്ദേഹം ടീമിന് പുതിയൊരു ഊർജ്ജം നൽകും. വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.' വിക്ടറിന്റെ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.

Content highlights: Spanish Forward Victor Bertomeu Signs for Kerala Blasters

dot image
To advertise here,contact us
dot image