ഇവനൊക്കെ പടം എടുക്കാൻ അറിയുമോ എന്ന് വരെ ട്രോളി, രണ്ട് തെറി കേൾക്കുമ്പോൾ ഹാപ്പിയാണ്; ഷാജി കൈലാസ്

ആറാംതമ്പുരാന്റെ പ്രൊഡ്യൂസറിന്റെ മുഖത്ത് നോക്കി ഒരാൾ ചോദിച്ചിട്ടുണ്ട് 'എന്താണ് ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന്'

ഇവനൊക്കെ പടം എടുക്കാൻ അറിയുമോ എന്ന് വരെ ട്രോളി, രണ്ട് തെറി കേൾക്കുമ്പോൾ ഹാപ്പിയാണ്; ഷാജി കൈലാസ്
dot image

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. എന്നാൽ ഇപ്പോൾ ഫീൽഡ് ഔട്ട്
ആയി എന്ന തരത്തിലുള്ള ട്രോളുകളാണ് അദ്ദേഹത്തെ തേടി എത്തുന്നത്. ട്രോളുകളോടുള്ള ഷാജി കൈലാസിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകൻ റുഷിൻ ഷാജി കൈലാസിന്റെ പുതിയ വ്ലോഗിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രോളുകൾ ഉണ്ടെങ്കിലേ നമ്മൾ ഇവിടെ ഉണ്ടെന്ന് ആളുകൾ അറിയുകയുള്ളൂവെന്നും അതിൽ സന്തോഷം മാത്രേമാണ് തോന്നിയിട്ടുള്ളുവെന്നും ഷാജി കൈലാസ് പറഞ്ഞു. ഹിറ്റ് ചിത്രമായ ആറാംതമ്പുരാൻ ഇറങ്ങിയപ്പോൾ പോലും എന്താണ് ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന് ഒരാൾ ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'ട്രോളുകൾ ഉണ്ടെങ്കിലേ നമ്മൾ ഇവിടെ ഉണ്ടെന്ന് ആളുകൾ അറിയുകയുള്ളൂ. എങ്ങനെയൊക്കെ എന്തുമാത്രം ട്രോൾ ചെയ്തിട്ടുണ്ട്. എനിക്ക് സന്തോഷം മാത്രമല്ലേയുള്ളൂ. ഇവനൊക്കെ പടം എടുക്കാൻ അറിയുമോ എന്ന് ചോദിച്ചിട്ടുണ്ട്. എന്റെ തൊഴിലിൽ ഞാൻ അഡ്ജസ്റ്റ് ചെയ്ത പോകുന്നു. എന്നെ ഓക്ക് എന്തൊക്കെ പറയുന്നുണ്ട്. ഞാൻ എല്ലാം നോക്കുന്നുണ്ട് എന്നിട്ട് സന്തോഷത്തോടെ ഇരിയ്ക്കുന്നു. ഇയാൾ ഓക്ക് ഔട്ട് ഡേറ്റഡ് അല്ലെ എന്ന് ചോദിക്കുന്ന ആളുണ്ട്. ഞാൻ അതിന് പറയുന്നത്, ഔട്ട് ഡേറ്റഡ് ആയിരിക്കാം നമ്മൾ പഴയ ആളല്ലേ.

പക്ഷെ ഇപ്പോൾ ലേറ്റസ്റ്റ് ജനറേഷനു മുന്നിൽ ഞങ്ങൾ ഹിറ്റ് കൊടുത്തില്ലേ. എനിക്ക് മത്സരം വരണം, എന്നെ വെല്ലുവിളിക്കണം, എന്നാൽ എനിക്ക് സന്തോഷത്തോടെ ചെയ്യാൻ കഴിയും. രണ്ട് തെറികൾ കേൾക്കുമ്പോൾ അല്ലേ സന്തോഷം ഉള്ളൂ. എല്ലാം നല്ലത് എന്ന് പറഞ്ഞാൽ ഓക്കേ എന്ന് പറയാൻ കഴിയുമോ. പണ്ടൊക്കെ തിയേറ്ററിൽ നിന്ന് ഇറങ്ങിയാൽ ചീത്ത പറയുന്നത് കേട്ടിട്ടുണ്ട്.

ഏറ്റവും വലിയ ഹിറ്റ് കൊടുത്തിട്ടുള്ള ആറാംതമ്പുരാൻ ഇറങ്ങിയപ്പോൾ പ്രൊഡ്യൂസറിന്റെ മുന്നിൽ വന്നിട്ട് ഒരാൾ ഇത് എന്താണ് ഉണ്ടാക്കി വെച്ചിരിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. ഇതൊക്കെയ രണ്ട് ദിവസം കഴിഞ്ഞാൽ പോകും എന്ന് പ്രൊഡ്യൂസറിന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. സുരേഷ് കുമാർ അക്കെ പേടിച്ച പോയിട്ടുണ്ട്. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു അത് അസൂയ കൊണ്ടാണ് പറയുന്നത് എന്ന്,' ഷാജി കൈലാസ് പറഞ്ഞു.

Content Highlights: Shaji Kailas addressed the trolls criticizing his films on social media. The director defended his creative decisions and work. He expressed confidence in his projects and urged audiences to focus on the positive aspects.

dot image
To advertise here,contact us
dot image