സൂപ്പര്‍ ഗോളുകളുമായി സൂപ്പര്‍ ട്രയോ! ക്യാംപ്‌നൗവില്‍ ബാഴ്‌സയുടെ കംബാക്ക് വിജയം

ക്യാപ്‌നൗവില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സയെ ഞെട്ടിച്ചാണ് കോപ്പന്‍ഹേഗന്‍ തുടങ്ങിയത്

സൂപ്പര്‍ ഗോളുകളുമായി സൂപ്പര്‍ ട്രയോ! ക്യാംപ്‌നൗവില്‍ ബാഴ്‌സയുടെ കംബാക്ക് വിജയം
dot image

ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്‌സലോണ അവസാന 16ലേക്ക് മുന്നേറി. കോപ്പന്‍ഹേഗനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്.

ക്യാപ്‌നൗവില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സയെ ഞെട്ടിച്ചാണ് കോപ്പന്‍ഹേഗന്‍ തുടങ്ങിയത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ വിക്ടര്‍ ഡാഡാസണിലൂടെ കോപ്പന്‍ഹേഗന്‍ മുന്നിലെത്തി. ആദ്യപകുതിയിലുടനീളം ലീഡ് കാത്തുസൂക്ഷിക്കാന്‍ കോപ്പന്‍ഹേഗന് സാധിച്ചു. ബാഴ്സലോണയ്ക്ക് വേണ്ടി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ലമീന്‍ യമാല്‍, റാഫീഞ്ഞ, മാര്‍കസ് റാഷ്‌ഫോര്‍ഡ് എന്നിവർ ഗോളുകള്‍ നേടി.

രണ്ടാം പകുതിയില്‍ ബാഴ്‌സലോണയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. തുടക്കത്തില്‍ തന്നെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ തിരിച്ചടിച്ച ബാഴ്‌സ 60-ാം മിനിറ്റില്‍ ലമീന്‍ യമാലിലൂടെ മുന്നിലെത്തി. ഒന്‍പത് മിനിറ്റിനുള്ളില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിട്ട് റാഫീഞ്ഞ ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കി. 85-ാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ് കൂടി അക്കൗണ്ട് തുറന്നതോടെ ബാഴ്‌സ തകര്‍പ്പന്‍ വിജയമുറപ്പിച്ചു.

Content Highlights: Barcelona beat Copenhagen to reach Champions League last 16

dot image
To advertise here,contact us
dot image