ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച് ബഹ്റൈൻ; ലോകത്ത് ഏറ്റവും കൂടുതൽ ആരാധനാലയ സാന്ദ്രതയുള്ള രാജ്യം

മസ്ജിദുകൾ, ചർച്ചുകൾ, ക്ഷേത്രങ്ങൾ തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനാ കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു

ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ച് ബഹ്റൈൻ; ലോകത്ത് ഏറ്റവും കൂടുതൽ ആരാധനാലയ സാന്ദ്രതയുള്ള രാജ്യം
dot image

ലോകത്ത് ഏറ്റവും കൂടുതൽ ആരാധനാലയ സാന്ദ്രതയുള്ള രാജ്യമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ബഹ്‌റൈൻ സ്വന്തമാക്കി. ഒരു ചതുരശ്ര കിലോമീറ്ററിൽ ചുരുങ്ങിയത് 2.300 ആരാധനാലയങ്ങൾ വേണമെന്നായിരുന്നു ഗിന്നസ് വേൾഡ് റെക്കോർഡിന്റെ മാനദണ്ഡം. എന്നാൽ ബഹ്‌റൈനിൽ ഇത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2.577 എന്ന നിലയിലാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

രാജ്യത്തെ 15 ലക്ഷത്തിലധികം വരുന്ന ജനസംഖ്യയ്ക്കായി നിലവിൽ 2,123 ഔദ്യോഗിക ആരാധനാലയങ്ങളുണ്ട്. മസ്ജിദുകൾ, ചർച്ചുകൾ, ക്ഷേത്രങ്ങൾ തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനാ കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ അംഗീകാരം ഓരോ ബഹ്‌റൈൻ പ്രവാസിക്കും അഭിമാന നിമിഷമാണെന്നും അധികൃതർ പറഞ്ഞു. ഒരു രാജ്യം എങ്ങനെ ലോകത്തിന് മാതൃകയാകാം എന്ന ചോദ്യത്തിന് ഉത്തരമാണ് ബഹ്‌റൈനെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights:

dot image
To advertise here,contact us
dot image