താമസിക്കാന്‍ എത്തുമ്പോള്‍ ഹോട്ടല്‍ മുറിയുടെ ഫോട്ടോ എടുത്തോളൂ ആവശ്യം വരും

ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ഈ തെറ്റുകളൊക്കെ ഒഴിവാക്കണം

താമസിക്കാന്‍ എത്തുമ്പോള്‍ ഹോട്ടല്‍ മുറിയുടെ ഫോട്ടോ എടുത്തോളൂ ആവശ്യം വരും
dot image

ഹോട്ടലില്‍ താമസത്തിനായി ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത് പിന്നീട് നിങ്ങളെ പല കാര്യങ്ങള്‍ക്കും സഹായിക്കും. നിങ്ങള്‍ വരുത്താത്ത നാശനഷ്ടങ്ങള്‍ക്ക് ചാര്‍ജ് നല്‍കേണ്ടി വരിക, എന്തെങ്കിലും കാണാതായാല്‍ അതിന്റെ അതിന്റെ ചാര്‍ജ്, മിനിബാര്‍ ഉപയോഗത്തെച്ചൊല്ലിയുള്ള തര്‍ക്കം ഇവയൊക്കെ അപൂര്‍വ്വമായെങ്കിലും നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് ഇവയൊക്കെ ഒഴിവാക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

check in hotel

ഹോട്ടല്‍ മുറിയില്‍ ചെക്ക് ഇന്‍ ചെയ്ത ശേഷം അവിടുത്തെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് ഉപകാരപ്രദമാകും. റൂം തുറന്ന് അകത്തേക്ക് കയറി മുറിയുടെ ദൃശ്യങ്ങള്‍ വീഡിയോ എടുക്കുക. ബാത്ത് റൂം വാതിലുകള്‍ തുറന്ന് അതിന്റെ ദൃശ്യങ്ങള്‍ മിനിബാറുകള്‍ തുറന്ന് അതിനുള്ളിലെ ദ്യശ്യങ്ങള്‍ ഇവയൊക്കെ മൊബൈലില്‍ ഷൂട്ട് ചെയ്യാം. എഡിറ്റിംഗോ ഫില്‍റ്ററോ ഇല്ലാതെ റോ ഫയലുകള്‍ ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ച് വയ്ക്കുക. അവ ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യുക. ഫോണ്‍ കേടായാലോ മോഷ്ടിക്കപ്പെട്ടാലോ ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ല.

സ്‌മോക്ക് ഡിറ്റക്ടറുകളുടെയും സ്പ്രിംഗ്ലറുകളുടെയും ഫോട്ടോ എടുക്കുക. വാര്‍ഡ്രോബുകളും ഡ്രോയറുകളും തുറക്കുക. സേഫ് ശൂന്യമാണെന്ന് കാണിക്കുക. ടവലുകളുടെയും ബാത്ത്റോബുകളുടെയും ഫോട്ടോ എടുക്കുക. ജനാലകളും പൂട്ടുകളും പരിശോധിക്കുക. എന്തെങ്കിലും അയഞ്ഞതോ പൊട്ടിയതോ ആണെന്ന് തോന്നിയാല്‍, അത് പകര്‍ത്തുക. കാരണം ഇത്തരം ചെറിയ കാര്യങ്ങളില്‍ നിന്നായിരിക്കാം പലപ്പോഴും തര്‍ക്കങ്ങള്‍ ആരംഭിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ പക്കല്‍ തെളിവുളളപ്പോള്‍ പിന്നീട് വിശദീകരിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു.

check in hotel

റൂം വെക്കേറ്റ് ചെയ്യുമ്പോഴും ഫോട്ടോയും വീഡിയോയും എടുക്കാം

നിങ്ങള്‍ ചെക്ക് ഔട്ട് ചെയ്യുന്നതിന് മുന്‍പും അവസാനമായി ഫോട്ടോയോ വീഡിയോയോ എടുക്കേണ്ടതാണ്. എന്തെങ്കിലും തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ നിങ്ങളുടെ പക്കലുള്ള ഈ തെളിവുകള്‍ ഉപകാരപ്പെടും.

Content Highlights : You will need to take a photo of your hotel room when you arrive to check in.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image