ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ 'ആറാട്ട്'! തകര്‍പ്പന്‍ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍

മത്സരത്തിൽ വിർജിൽ വാൻഡൈക്ക് ഹാട്രിക് അസിസ്റ്റുമായി കളം നിറഞ്ഞു

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ 'ആറാട്ട്'! തകര്‍പ്പന്‍ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍
dot image

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ തകർപ്പൻ വിജയത്തോടെ ലിവർപൂൾ അവസാന 16ലേക്ക് മുന്നേറി. ഖരബാഗിനെതിരെ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ആറ് ​ഗോളുകളുടെ വമ്പൻ വിജയമാണ് റെഡ്സ് സ്വന്തമാക്കിയത്.

അലക്സിസ് മക്അലിസ്റ്റർ ഇരട്ടഗോൾ നേടിയ മത്സരത്തിൽ സലാഹ്, വിർട്സ്, എകിറ്റികെ, കിയെസ എന്നിവർ കൂടി വലകുലുക്കി. ആൻ‌ഫീൽഡിൽ നടന്ന മത്സരത്തിൽ വിർജിൽ വാൻഡൈക്ക് ഹാട്രിക് അസിസ്റ്റുമായി കളം നിറഞ്ഞു. തകർപ്പൻ വിജയത്തോടെ 18 പോയിന്റുമായി ലിവർപൂൾ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രീക്വാർട്ടർ ഫൈനലിൽ എത്തി.

Content Highlights: Liverpool beats Qarabag as secure place in Champions League last 16

dot image
To advertise here,contact us
dot image