ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; ചിലത് സമ്മാന ടിക്കറ്റുകള്‍, പ്രതിയെ പൊക്കി പൊലീസ്

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍

ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം; ചിലത് സമ്മാന ടിക്കറ്റുകള്‍, പ്രതിയെ പൊക്കി പൊലീസ്
dot image

പട്ടാമ്പി: ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തുന്നയാള്‍ പിടിയില്‍. പട്ടാമ്പിയിലെ സൗമ്യ ലോട്ടറി ഏജന്‍സീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജുവാണ് പിടിയിലായത്. പട്ടാമ്പി പൊലീസാണ് ഇയാളെ പിടികൂടിയത്.

ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണിയാള്‍. കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു സൗമ്യ ലോട്ടറി ഏജന്‍സീസില്‍ മോഷണം നടത്തിയത്. കണ്ണൂര്‍ തലശ്ശേരി സ്റ്റേഷന്‍ പരിധിയിലും സമാനമായ മോഷണം നടത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ചെറുപ്പകാലം മുതല്‍ ലോട്ടറി എടുക്കുന്നത് ബിജുവന്റെ ശീലമായിരുന്നു. ഇതിന് കഴിയാതെ വരുമ്പോഴാണ് പ്രതി മോഷണം നടത്തുന്നത്.

ലോട്ടറിക്കടകള്‍ കുത്തിത്തുറന്ന് പണവും ലോട്ടറി ടിക്കറ്റുകളും മോഷ്ടിക്കും. ചില ലോട്ടറികളില്‍ സമ്മാനവും അടിക്കും. അവ കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് പ്രതി മാറിയിരുന്നത്. ബിജുവിനെതിരെ കുറ്റിപ്പുറം, മൂവാറ്റുപുഴ, ഓച്ചിറ എന്നിവിടങ്ങളിലും കേസുകളുണ്ട്.

Content Highlights: Man arrested for stealing lottery ticket

dot image
To advertise here,contact us
dot image