ഐ ലീഗ് ഇനി പുതിയ പേരില്‍? മത്സരക്രമത്തിലും അടിമുടി മാറ്റം

2026 ഫെബ്രുവരി 21ന് ആരംഭിക്കാനിരിക്കുന്ന പുതിയ സീസണിന് മുന്നോടിയായി ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകണമെന്നാണ് ക്ലബ്ബുകൾ ആവശ്യപ്പെട്ടത്

ഐ ലീഗ് ഇനി പുതിയ പേരില്‍? മത്സരക്രമത്തിലും അടിമുടി മാറ്റം
dot image

ഇന്ത്യയിലെ രണ്ടാം നിര ഫുട്ബോൾ ലീ​ഗായ ഐ ലീ​ഗ് ഇനി പുതിയ പേരിലും രൂപത്തിലും. 2025-26 സീസൺ മുതൽ ഐ-ലീഗ് വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഐ ലീ​ഗിന്റെ പേര് ‘ഇന്ത്യൻ ഫുട്ബോൾ ലീഗ്’എന്നാക്കിമാറ്റണമെന്ന് ക്ലബ്ബുകൾ‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ലീഗിന്റെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്തേക്കും. 2026 ഫെബ്രുവരി 21ന് ആരംഭിക്കാനിരിക്കുന്ന പുതിയ സീസണിന് മുന്നോടിയായി ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകണമെന്നാണ് ക്ലബ്ബുകൾ ആവശ്യപ്പെട്ടത്. ‌

1996-97 കാലഘട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ഒരു ടൂർണമെന്റ് ഫോർമാറ്റിൽ നിന്ന് സെമി-പ്രൊഫഷണൽ ലീഗ് ഘടനയിലേക്ക് മാറിയപ്പോൾ നാഷണൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) എന്ന പേരിലാണ് ഐ ലീഗ് ആരംഭിച്ചത്. 2007ൽ ലീഗ് പുനർനിർമ്മിക്കുകയും ഐ-ലീഗ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ലീഗിന്റെ വാണിജ്യ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും പുതിയൊരു മുഖം നൽകുന്നതിനുമാണ് പേരുമാറ്റം ലക്ഷ്യമിടുന്നത്.

പേരിനൊപ്പം മത്സരക്രമത്തിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാകും ഇനി മുതൽ മത്സരങ്ങൾ നടക്കുക. ആദ്യ ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം സിംഗിൾ-ലെഗ് റൗണ്ട്-റോബിൻ ഫോർമാറ്റിൽ മത്സരിക്കും. ഇതിന് ശേഷം പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാർ കിരീടത്തിനായി ‘ചാമ്പ്യൻഷിപ്പ് റൗണ്ടിൽ’ ഹോം-എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. പട്ടികയിലെ അവസാന അഞ്ച് സ്ഥാനക്കാർ തരംതാഴ്ത്തൽ ഒഴിവാക്കാനായി ‘റെലഗേഷൻ റൗണ്ടിലും’ മത്സരിക്കും. ആദ്യ ഘട്ടത്തിലെ പോയിന്റുകൾ രണ്ടാം ഘട്ടത്തിലേക്കും പരിഗണിക്കും.

Content Highlights: I-League set to be renamed, and format on the cards

dot image
To advertise here,contact us
dot image