പിഎസ്ജിക്ക് ന്യൂകാസിലിന്റെ സമനിലപ്പൂട്ട്; ഇരുടീമുകളും ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫിലേക്ക്

നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് നേരിട്ട് അവസാന 16ലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല

പിഎസ്ജിക്ക് ന്യൂകാസിലിന്റെ സമനിലപ്പൂട്ട്; ഇരുടീമുകളും ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫിലേക്ക്
dot image

ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസിലിനെതിരെ സമനില വഴങ്ങി പാരിസ് സെന്റ് ജര്‍മന്‍. ഇരുടീമുകളും ഓരോ ഗോളുകളടിച്ച് പിരിഞ്ഞു. പിഎസ്ജിക്ക് വേണ്ടി വിറ്റീഞ്ഞയും ന്യൂകാസിലിന് വേണ്ടി ജോ വില്ലോക്കും ഗോളടിച്ചു.

ഇതോടെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് നേരിട്ട് അവസാന 16ലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. സമനിലയില്‍ പിരിഞ്ഞതോടെ ഇരുടീമുകളും 14 പോയിന്റുകളുമായി 11, 12 സ്ഥാനങ്ങളിലാണ്. ലീഗില്‍ മുന്നേറണമെങ്കില്‍ ഇനി പിഎസ്ജിക്കും ന്യൂകാസിലിനും പ്ലേ ഓഫ് കളിക്കണം.

Content Highlights: PSG draw with Newcastle: Both Teams Need to Reach Champions League Last 16

dot image
To advertise here,contact us
dot image