

അയർലൻഡിനെതിരെ നേരിട്ട കനത്ത തോൽവിയിൽ ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയാണ്. ഇപ്പോൾ ഇന്ത്യൻ മുൻ താരം മനോട് തിവാരിയാണ് കടുത്ത വിമർശനങ്ങൾ ഉയർത്തികൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അയർലൻഡിനെതിരായ തോൽവിയുടെ പൂർണ ഉത്തരവാദിത്വം ശ്രേയസ് അയ്യരുടെ തലയിൽ കെട്ടിവെക്കുമെന്നും സ്വന്തം തെറ്റുകൾ അവർ മൂടിവെക്കുമെന്നും എന്നതാണ് അദ്ദേഹത്തിന്റെ വിമർശനം.
'ഒരുപക്ഷേ, അടുത്തവര്‍ഷം സൗത്ത് ആഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഒരുപക്ഷേ ജയിച്ചേക്കാം, ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും വിജയിത്തച്ചേക്കാം. പക്ഷെ അയർലൻഡിനോട് നേരിട്ട ഈ നാണംകെട്ട തോൽവിയോ? ഇതിന് ആര് മറുപടി പറയും?, മനോജ് തിവാരി തുറന്നടിച്ചു. യഥാർത്ഥ പ്രശ്നം എന്താണെന്ന് ചൂണ്ടിക്കാണിക്കാൻ പറഞ്ഞപ്പോൾ തന്നെ ആരും വിശ്വസിച്ചില്ലെന്നും ഈ തോൽവിയുടെ ഉത്തരവാദിത്വം മുഴുവൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തലയില്‍ കെട്ടിവെക്കാൻ ഇപ്പോഴെ ശ്രമങ്ങൾ തുടങ്ങുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം കൂടിച്ചുചേർത്തു.
എന്തുകൊണ്ടാണ് ഇന്ത്യ വൈഭവ് സൂര്യവംശിയെ ആദ്യ മത്സരം മുതൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഇന്ത്യയുടെ ഈ ഞെട്ടിക്കുന്ന തോൽവിയിൽ വലിയ വിമർശങ്ങൾ തന്നെയാണ് ടീമിനെതിരെ ഉയരുന്നത്. ഒപ്പം വൈഭാവിനെ കളത്തിൽ ഇറക്കാത്തതിലും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Content highlight: Manoj Tiwary blames team management for making Shreyas Iyer scapegoat