

ഇന്ത്യ - അയർലൻഡ് ടി20 പരമ്പരയിൽ ഇന്ത്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന് രൂക്ഷവിമർശനം. ടീമിലെ മുൻനിര ബാറ്റർമാരെല്ലാം നിറം മങ്ങിയപ്പോൾ മത്സരഫലവും ഇന്ത്യയ്ക്ക് പ്രതികൂലമായി. അങ്ങനെ അയർലൻഡ് പരമ്പര തൂത്തുവാരുകയായിരുന്നു.
ഇപ്പോൾ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ക്രിക്കറ്റ് ലോകവും ആകെ വിമർശനം ഉയർത്തികൊണ്ടിരിക്കുകയാണ്. പരിശീലകൻ ഗംഭീറിനെ പരിഹസിച്ചുകൊണ്ട് ഐസ്‌ലന്‍ഡ് ക്രിക്കറ്റും രംഗത്തെത്തിയിരുന്നു. ' ഞങ്ങളുടെ കോച്ചിങ് സ്റ്റാഫ്‌സിലേക്ക് ഗൗതം ഗംഭീറിനെ എടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെ പറയുമ്പോഴും അദ്ദേഹത്തിന് ചില പ്രത്യേക കഴിവുകളും ഉണ്ട് എന്നതിൽ സംശയമില്ല. ഇത്തരം മികച്ച താരങ്ങളെ ഉപയോഗിച്ച് ഇത്തരമൊരു മത്സരഫലം ഉണ്ടാക്കിയെടുക്കാൻ അസാധാരണമായ കഴിവ് തന്നെ വേണം', ഐസ്‌ലന്‍ഡ് ക്രിക്കറ്റ് തങ്ങളുടെ എക്‌സിൽ കുറിച്ചു.

സൂര്യകുമാർ യാദവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി ശ്രേയസ് അയ്യർക്ക് ചുമതല നൽകി കാലത്തിലെത്തിയ ആദ്യ രണ്ട് മത്സരങ്ങളും തോറ്റത് വലിയ വിമർശനങ്ങൾക്കാണ് വിധേയമാകുന്നത്. സൂര്യകുമാറിനെ പുറത്തക്കിയതും, പകരം ശ്രേയസിനെ നായകനാക്കിയതും എല്ലാം ഇപ്പോൾ വിമർശകരുടെ പ്രധാന അമ്പുകളാണ്. ടീമിനെ തിരഞ്ഞ്ഞെടുക്കുന്നതിൽ ഗംഭീർ വരുത്തിയ പിഴവുകളും ഇപ്പോൾ വിമർശിക്കപ്പെടുന്നുണ്ട്. മത്സരത്തിൽ മുൻ നിര താരങ്ങളെല്ലാം നിറം മങ്ങിയപ്പോൾ ടീമിനെ വേണ്ടവിധം ഉയർത്തികൊണ്ട് വരാനും ആർക്കും കഴിഞ്ഞിരുന്നില്ല.
Content highlight: Iceland cricket trolls team India after shocking loss to Ireland